Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

20 December, 2017 07:54:41 PM


വീടിനുള്ളില്‍ മരിച്ചു കിടന്ന സ്ത്രീയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചു കീറി



ആലപ്പുഴ: മാവേലിക്കരയില്‍ വീടിനുള്ളില്‍ മരിച്ചു കിടന്ന സ്ത്രീയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. സ്ത്രീ മരിച്ച് 10 ദിവസത്തിന് ശേഷമായിരുന്നു സമീപവാസികള്‍ വിവരം അറിയുന്നത്.മാവേലിക്കരയ്ക്ക് സമീപം അറുന്നൂറ്റിമംഗലത്തുള്ള വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന സരസ്വതി എന്ന 65 കാരിയായ വീട്ടമ്മയുടെ മൃതദേഹമാണ് തെരുവുനായ്ക്കള്‍ കടിച്ചു കീറിയത്. സരസ്വതി അടുപ്പില്‍ നിന്ന് തീപടര്‍ന്നാണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.


ഏതാനും ദിവസമായി തെരുവുനായ്ക്കള്‍ സരസ്വതിയുടെ വീടിനുള്ളില്‍ കയറിയിറങ്ങുന്നതായും, അന്വേഷിച്ചെത്തിയപ്പോള്‍ കാണുന്നത് വികൃതമായ നിലയിലുള്ള മൃതദേഹമാണെന്നും നാട്ടുകാര്‍ പറയുന്നു.



Share this News Now:
  • Google+
Like(s): 116