20 December, 2017 03:44:04 PM


രണ്ട് വര്‍ഷം മുമ്പ് പത്തനംതിട്ട എസ് പി നല്‍കിയ പോസ്റ്റിന് ഇപ്പോഴും വന്‍ പ്രചാരം



കോട്ടയം: രണ്ട് വര്‍ഷം മുമ്പ് പത്തനംതിട്ട എസ് പി ഇട്ട ഒരു ഫെയ്സ് ബുക്ക് പോസ്റ്റിന് ഇപ്പോഴും  പ്രസക്തിയേറുന്നു.  കവര്‍ച്ചാ സംഘത്തിന്‍റെ രീതികള്‍ വ്യക്തമാക്കുന്ന പോസ്റ്റ് ഇന്നും ചര്‍ച്ചയാകുന്നു. ടൂ റിസ്കി, വെല്‍ത്തി, ഗുഡ് ടാര്‍ജറ്റ് തുടങ്ങിയ എഴുത്തിനൊപ്പം ചില അടയാളങ്ങളും കൂടി നിങ്ങളുടെ വീടിന്‍റെ ചുമരിലോ തൂണിലോ പ്രത്യക്ഷപ്പെട്ടാല്‍ കരുതിയിരിക്കുക. നിങ്ങളുടെ വീട് കവര്‍ച്ചാസംഘത്തിന്‍റെ നിരീക്ഷണത്തിലാണെന്നാണ്  സൂചന. ഇത്തരം ചിഹ്നങ്ങളും എഴുത്തും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അത് നീക്കം ചെയ്യണമെന്നും  എസ് പി പോസ്റ്റില്‍ നിര്‍ദ്ദേശിക്കുന്നു. 

മോഷണത്തിനായി തെരഞ്ഞെടുക്കുന്ന വീടിന്‍റെ അവസ്ഥ സംഘാംഗങ്ങള്‍ക്ക് മനസിലാകുന്നതിന് വേണ്ടിയാണ് ഇവര്‍ ഇത്തരം അടയാളങ്ങള്‍ രേഖപ്പെടുത്തുന്നത്.  പകല്‍ സമയങ്ങളില്‍ കച്ചവടക്കാരായും ഭിക്ഷാടകരായും എത്തി വീടിന്‍റെ ചുറ്റുപാടുകള്‍ മനസ്സിലാക്കിയശേഷം മോഷണത്തിനായി തയ്യാറെടുക്കും. പകല്‍ കണ്ടുമനസ്സിലാക്കിയ കാര്യമാണ് ഇവര്‍ അടയാളമായി വീടിന്‍റെ ചുമരിലോ തൂണിലോ പതിക്കുന്നത്. ഇത്തരം അടയാളങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കണമെന്നും  കച്ചവടക്കാരെയും ഭിക്ഷാടകരെയും പരിചയമില്ലാത്തവരെയും അകറ്റി നിര്‍ത്താന്‍ ശ്രമിക്കണമെന്നും പോസ്റ്റില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. മോഷണങ്ങള്‍  വര്‍ദ്ധിച്ചതോടെയാണ് രണ്ട് വര്‍ഷം മുമ്പ് പത്തനംതിട്ട എസ് പി ഇട്ട പോസ്റ്റിന് ഇപ്പോള്‍ വന്‍ പ്രചാരം ലഭിച്ചിരിക്കുന്നത്.  



Share this News Now:
  • Google+
Like(s): 147