20 December, 2017 12:30:50 PM


അക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് പ്രശ്നമുണ്ടെന്ന് അറിഞ്ഞിരുന്നെന്ന് മുകേഷ്



കൊച്ചി: അക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് പ്രശ്നമുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നു, എന്നാല്‍ പ്രശ്നത്തില്‍ ഇതേവരെ ഇടപെടാന്‍ ശ്രമിച്ചില്ലെന്ന് എംഎല്‍എയും നടനുമായ മുകേഷ് അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നല്‍കി. നടി ആക്രമിക്കപ്പെട്ടതറിഞ്ഞ് വിളിച്ചിരുന്നു. പിന്നീട് നടിക്കു നീതി കിട്ടണം എന്ന ആവശ്യം വന്നപ്പോഴും സംസാരിച്ചു. എന്നാല്‍ പരാതിയില്ലെന്നാണു പറഞ്ഞത്.

'അമ്മ ഷോ' നടക്കുമ്പോള്‍ പള്‍സര്‍ സുനിയാണ് തന്‍റെ ഡ്രൈവര്‍. എന്നാല്‍ സുനിക്ക് പരിപാടിയുടെ വിവിഐപി ടിക്കറ്റ് കൊടുത്തിട്ടില്ല. (ഷോയുടെ സമയത്താണ് ആക്രമണവുമായി ബന്ധപ്പെട്ട ആദ്യ ഗൂഢാലോചന നടന്നതെന്ന് പോലീസ് പറയുന്നു) വാഹനം ഒരു ലോറിയുമായി തട്ടിയതിനെത്തുടര്‍ന്നാണു സുനിയെ പറഞ്ഞു വിട്ടത്. സുനി ഏര്‍പ്പാടാക്കിയ ഡ്രൈവര്‍ ഒരു ലക്ഷം രൂപ മോഷ്ടിച്ച്‌ കടന്നു കളഞ്ഞതായും മുകേഷ് മൊഴി നല്‍കിയിട്ടുണ്ട്. സഹോദരിയുമായി തൃശൂരില്‍ പോയപ്പോഴായിരുന്നു മോഷണം. അറസ്റ്റു ചെയ്ത ദിവസം ദിലീപ് തന്നെ വിളിച്ചിരുന്നു. ഫോണില്‍ മിസ്ഡ് കോള്‍ കണ്ടിരുന്നു. എന്നാല്‍ ദിലീപിനെ ആവശ്യമില്ലാതെ താന്‍ വിളിക്കാറില്ലെന്നും മുകേഷ് പറഞ്ഞു



Share this News Now:
  • Google+
Like(s): 242