Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

20 December, 2017 12:17:06 PM


പെന്‍ഷന്‍ പ്രായ വര്‍ദ്ധനവിന് എതിരെ യുവഡോക്ടര്‍മാര്‍ പണിമുടക്കികോഴിക്കോട്: ആരോഗ്യ മേഖലയിലെ അശാസ്ത്രീയമായ പെന്‍ഷന്‍ പ്രായ വര്‍ദ്ധനവിന് എതിരെ മെഡിക്കല്‍ കേരള മെഡിക്കോസ് ജോയിന്‍റ് ആക്ഷന്‍ കൗണ്സിലിന്‍റെ ആഭിമുഖ്യത്തില്‍ പ്രതിഷേധവും 24 മണിക്കൂര്‍ സൂചനാ പണിമുടക്കും നടത്തി. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ചര്‍ച്ചകളോ അനുഭാവപൂര്‍ണമായ തീരുമാനങ്ങളോ ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ടു പോകുന്നത് എന്ന് അസോസിയേഷന്‍ അറിയിച്ചു. പഠിപ്പ് മുടക്കിക്കൊണ്ട് എംബിബിഎസ് വിദ്യാര്‍ത്ഥികളും ഡ്യൂട്ടിയില്‍ നിന്ന് വിട്ട് നിന്ന് കൊണ്ട് ജൂനിയര്‍ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരുമടങ്ങുന്ന പിജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍സും ബിഡിഎസ് എംഡിഎസ് അടങ്ങുന്ന ഡെന്റല്‍ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുത്തു.


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം നൂറിലേറെ ഡോക്ടര്‍മാരാണ് സമരത്തില്‍ അണിചേര്‍ന്നത്. രാവിലെ 9.30ന് തുടങ്ങിയ പ്രതിഷേധറാലിക്ക് ശേഷം ഡോ.രാജീവ്, ഡോ. ആനന്ദ് കൃഷ്ണന്‍, ഡോ. റിസ്വാന്‍, ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ സെക്രട്ടറി ഡോ. ഗോകുല്‍നാഥ് എന്നിവര്‍ സംസാരിച്ചു.


പെന്‍ഷന്‍പ്രായ വര്‍ധനവ് പിന്‍വലിക്കുക, മെഡിക്കല്‍ കോളേജുകളിലെ അംഗീകാരം നഷ്ടപ്പെടുന്നത് തടയാന്‍ അടിയന്തരമായി ഒഴിഞ്ഞു കിടക്കുന്ന എന്ററി കേഡര്‍ തസ്തികകളിലേക്ക് നിയമനം നടത്തുക, കാലാ കാലങ്ങളായി വാഗ്ദാനം ചെയ്യപ്പെടുന്ന ഹെല്‍ത്ത് സര്‍വീസിലെയും മെഡിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിലെയും പുതിയ തസ്തികകള്‍ വര്‍ധിച്ചുവരുന്ന യുവഡോക്ടര്‍മാരുടെ എണ്ണത്തിന് ആനുപാതികമായി സൃഷ്ടിക്കുക, കാലതാമസം നേരിടുന്ന നിലവിലെ പിഎസ്സി റാങ്ക്ലിസ്റ്റിലെ നിയമനങ്ങള്‍ എത്രയുംപെട്ടെന്ന് നടത്തി രോഗികളുടെയും ഡോക്ടര്‍മാരുടെയും ആവശ്യങ്ങള്‍ നടപ്പിലാക്കുക , ബോണ്ടുവിഷയത്തില്‍ വാഗ്ദാനം ചെയ്തതുപോല യുവഡോക്ടര്‍മാര്‍ക് ന്യായമായ തീരുമാനം എടുക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്.


എമേര്‍ജന്‍സി സര്‍വീസുകളായ അത്യാഹിതവിഭാഗം, ഐ സിയൂകള്‍, ലേബര്‍ റൂം,എമേര്‍ജന്‍സി തീയേറ്ററുകള്‍ എന്നിവയെ ഒഴിവാക്കിയിരുന്നു. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നു അനുകൂല നിലപാടുകളോ ചര്‍ച്ചകളോ ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.Share this News Now:
  • Google+
Like(s): 281