20 December, 2017 11:52:27 AM


ത​ല​സ്ഥാ​ന​ത്ത് മു​പ്പ​ത് ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി



തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് മു​പ്പ​ത് ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി. സംഭവത്തിൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ റെ​യി​ൽ​വെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി പെ​രു​മാ​ൾ (43) നെ​യാ​ണ് ത​മ്പാ​നൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തലസ്ഥാനത്തെ ഒ​രു ഫാ​ർ​മ​സി ക​മ്പ​നി​യ്ക്ക് ന​ൽ​കാ​ൻ ചെ​ന്നൈ​യി​ലെ ഒ​രു ഫാ​ർ​മ​സി ക​മ്പ​നി എ​ത്തി​ച്ച പ​ണ​മാ​ണെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

കാ​ൻ​സ​ർ, കി​ഡ്നി രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ തേ​ടു​ന്ന രോ​ഗി​ക​ൾ​ക്ക് ഒ​രു ക​മ്പ​നി​യു​ടെ മ​രു​ന്ന് കു​റി​യ്ക്കു​ന്ന​തി​ന് ഡോ​ക്ട​ർ​മാ​ർ​ക്ക് കൈ​ക്കൂ​ലി​യാ​യി ന​ൽ​കാ​ൻ എ​ത്തി​ച്ച പ​ണ​മാ​ണെ​ന്ന് പെ​രു​മാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഫാ​ർ​മ​സി കമ്പ​നി​ക്ക് കൈ​മാ​റു​ന്ന പ​ണം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഉ​ൾ​പ്പെ​ടെ​യു​ള്ള ഡോ​ക്ട​ർ​മാ​ർ​ക്ക് ഫാ​ർ​മ​സി ക​മ്പ​നി കൈ​മാ​റു​മെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

റെ​യി​ൽ​വെ സ​ർ​ക്കി​ൽ ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ക​രു​ണാ​ക​ര​ൻ, എ​സ്ഐ റോ​ജ്, സി​പി​ഒ​മാ​രാ​യ സ​ന്തോ​ഷ്, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ റെ​യി​ൽ​വെ പോ​ലീ​സ് ഇ​ൻ​കം​ടാ​ക്സ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. ഇ​യാ​ളി​ൽ നി​ന്നും കി​ട്ടി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ൻ​കം​ടാ​ക്സ് അ​ധി​കൃ​ത​ർ മ​രു​ന്നു ക​മ്പ​നി​യു​ടെ ഹൈദരാബാ​ദ്, ചെ​ന്നൈ, എ​റ​ണാ​കു​ളം എ​ന്നീ ഓ​ഫീ​സു​ക​ളി​ൽ റെ​യ്ഡ് ന​ട​ത്തി.



Share this News Now:
  • Google+
Like(s): 266