Breaking News
കോട്ടയം - എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു... ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് ഐടിഐയില്‍ അഗ്നിബാധ... ഉഴവൂര്‍ വിജയനെതിരായ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് എന്‍സിപി നേതാവ് മാണി സി കാപ്പന്‍... സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്... സ്വ​കാ​ര്യ ബ​സും കെഎസ്ആ​ർ​ടി​സി​യും കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്ക് പ​രി​ക്ക്... മു​ണ്ട​ക്ക​യ​ത്ത് സി​നി​മ തീയറ്ററിന്‍റെ വരാന്തയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി... നടന്‍ സിദ്ധു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി... തലസ്ഥാനത്തുണ്ടായ രാഷ്രീയ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്​.ഐ. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു... ഉദയംപേരൂരിലെ നീതു വധക്കേസിലെ പ്രതി ബിനുരാജ് തൂങ്ങി മരിച്ച നിലയില്‍...

17 December, 2017 03:02:15 PM


ബംഗളൂരുവിലല്ലേ വിലക്കുള്ളു: സണ്ണിയെ കോഴിക്കോട്ടേയ്ക്ക് ക്ഷണിച്ച് സന്തോഷ് പണ്ഡിറ്റ്



കോഴിക്കോട്: ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണിന്‍റെ പുതുവര്‍ഷ പാര്‍ട്ടിക്ക് ബംഗളുരുവില്‍ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അവരെ കോഴിക്കോട്ടേയ്ക്ക് ക്ഷണിച്ച് സന്തോഷ് പണ്ഡിറ്റ്. തന്‍റെ ഫെയ്‌സ്ബുക്ക് പേജിലാണ് സണ്ണി ലിയോണിനെ കേരളത്തിലേയ്ക്ക് ക്ഷണിച്ച് സന്തോഷ് പോസ്റ്റ് ഇട്ടത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സണ്ണി ലിയോണിനെ കർണ്ണാടകയിൽ പുതുവൽസര പരിപാടിയിൽ പങ്കെടുക്കുവാൻ അനുമതി നീഷേധിച്ചു എന്നു കേട്ടു..
ചില ആളുകളുടെ ശക്തമായ എതിർപ്പാണ് കാരണം...
ആത്മഹതൃാ ഭീഷിണി വരെ പ്രതിഷേധക്കാർ ഉയർത്തി...
നമ്മുക്കു സണ്ണിയെ കേരളത്തിൽ നൃത്തം അവതരിപ്പിക്കുവാൻ കൊണ്ടു വന്നാലോ ? പൊളിക്കില്ലേ....
(ഇവിടെ ഇപ്പോൾ അര് എതിർക്കാൻ ?)
കഴിഞ്ഞ തവണ അവർ എറണാകുളത്തു വന്നപ്പോൾ അവിടത്തുകാർ കൺകുളിർക്കെ കണ്ടു....
അതിനാൽ ഇത്തവണ ഞാനെന്‍റെ സ്വന്തം നാടായ കോഴിക്കോട്ടെക്ക് സണ്ണി ജീയെ ആദര പൂർവ്വം ക്ഷണിക്കുന്നു...!
(വാൽ കഷ്ണം:- എന്‍റെ ഒരു കാലത്തും നടക്കുവാൻ സാദ്ധൃതയില്ലാത്ത
സ്വപ്നം....ഇവരുടെ നായകനായി ഒരു സിനിമയിൽ അഭിനയിക്കുക..
ഇനിയിപ്പോൾ നായകനല്ല, വില്ലനാകേണ്ടി വന്നാലും ഞാൻ 100 വട്ടം റെഡി...)



Share this News Now:
  • Google+
Like(s): 117