Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

17 December, 2017 08:20:21 AM


അഞ്ചരക്കിലോ കഞ്ചാവുമായി ലോറി ഡ്രൈവര്‍ കായംകുളത്ത് അറസ്‌റ്റില്‍



കായംകുളം: കൃഷ്‌ണപുരത്ത്‌ അഞ്ചരക്കിലോ കഞ്ചാവുമായി ഒരാളെ അറസ്‌റ്റു ചെയ്‌തു. പുനലൂര്‍ കക്കാട്‌ മുല്ലശേരില്‍ വീട്ടില്‍ പ്രമോദി(39)നെയാണ്‌ അറസ്‌റ്റു ചെയ്‌തത്‌. ഇന്നലെ വൈകിട്ട്‌ അഞ്ചു മണിയോടെ കൃഷ്‌ണപുരം കൊട്ടാരത്തിന്‌ സമീപത്തു നിന്നുമാണ്‌ ഇയാളെ പിടികൂടിയത്‌. ചെറുകിട കച്ചവടക്കാര്‍ക്ക്‌ വില്‍പന നടത്തുന്നതിനായി ആന്ധ്രാപ്രദേശില്‍ നിന്നാണ്‌ ഇയാള്‍ കഞ്ചാവ്‌ കൊണ്ടുവന്നത്‌. നാഷണല്‍ പെര്‍മിറ്റ്‌ ലോറി ഡ്രൈവറായ ഇയാള്‍ കേരളത്തിലേക്ക്‌ മടങ്ങുമ്പോള്‍ തുച്‌ഛമായ വിലയ്‌ക്കു കിട്ടുന്ന കഞ്ചാവുമായി നിരവധി തവണ കായംകുളത്ത്‌ വില്‍പനയ്‌ക്കായി എത്തിയിട്ടുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.

ഒരു പ്രാവശ്യം കേരളത്തിലേക്ക്‌ മടങ്ങി വരുമ്പോള്‍ 10 കിലോ വീതം കഞ്ചാവ്‌ എത്തിക്കുകയും കായംകുളം, പുനലൂര്‍ മേഖലകളില്‍ കച്ചവടം നടത്തുകയുമാണ്‌ രീതി. 2015 ല്‍ ഏഴു കിലോ കഞ്ചാവുമായി പ്രമോദിനെ ആലപ്പുഴ അരൂര്‍ പോലീസ്‌ അറസ്‌റ്റു ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം സംശയാസ്‌പദമായ നിലയില്‍ കണ്ട വിദ്യാര്‍ഥിയില്‍ നിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ പോലീസ്‌ നടത്തിയ രഹസ്യ നീക്കത്തെ തുടര്‍ന്നാണ്‌ ഇയാള്‍ പിടിയിലായത്‌.

ഡി.വൈ.എസ്‌.പി: ആര്‍.ബിനു, സി.ഐ: കെ.സദന്‍, എസ്‌.ഐ: രാജന്‍ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇയാളെ അറസ്‌റ്റു ചെയ്‌തത്‌.



Share this News Now:
  • Google+
Like(s): 147