16 December, 2017 08:15:54 PM


കാലിന് പരിക്ക്: സാ​നി​യ മി​ര്‍​സ ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍​നി​ന്നും പി​ന്‍​മാ​റി




ദില്ലി: സാ​നി​യ മി​ര്‍​സ ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍​നി​ന്നും പി​ന്‍​മാ​റി. കാ​ലി​ന്‍റെ മു​ട്ടി​നേ​റ്റ പ​രി​ക്കു​മൂ​ല​മാ​ണ് ഇ​ന്ത്യ​ന്‍ ടെ​ന്നീ​സ് സൗ​ന്ദ​ര്യം സാ​നി​യ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍​നി​ന്നും പി​ന്‍​വാ​ങ്ങി​യ​ത്. ഏ​താ​നും മാ​സ​ത്തെ വി​ശ്ര​മ​ത്തി​നു ശേ​ഷം ടെ​ന്നീ​സി​ലേ​ക്കു തി​രി​ച്ചു​വ​രു​മെ​ന്നു സാ​നി​യ പ്ര​തീ​ക്ഷ​ പ്ര​ക​ടി​പ്പി​ച്ചു. ന​ട​ക്കു​ന്ന​തി​നു ബു​ദ്ധി​മു​ട്ടി​ല്ലെ​ങ്കി​ലും ക​ളി​ക്കു​മ്പോ​ള്‍ കാ​ലി​ല്‍ ക​ടു​ത്ത വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. 

ഏ​താ​നും മാ​സ​ങ്ങ​ള്‍ വി​ശ്ര​മം എ​ടു​ത്ത​ശേ​ഷം പ​രി​ക്ക് ഭേ​ദ​മാ​യില്ലെ​ങ്കി​ല്‍ ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ഡോ​ക്ട​ര്‍ പ​റ​യു​ന്ന​തെ​ന്നും സാ​നി​യ അ​റി​യി​ച്ചു. 2016 ലെ ​ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ വ​നി​താ ഡ​ബി​ള്‍​സ് ചാ​മ്പ്യ​നാ​ണ് സാ​നി​യ. മാ​ര്‍​ട്ടി​ന ഹിം​ഗ​സു​മാ​യി ചേ​ര്‍​ന്നാ​യി​രു​ന്നു ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ കി​രീ​ടം നേ​ടി​യ​ത്.


Share this News Now:
  • Google+
Like(s): 225