Breaking News
പാലായില്‍ പിക്ക് അപ് കാര്‍ കടയിലേക്ക് പാ‍ഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്... ഏറ്റുമാനൂര്‍ -പാലാ റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.... ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു... സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്... വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു... ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു... മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി... തമിഴ്നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി...

16 December, 2017 01:41:30 PM


എം ആര്‍ വാക്സിനേഷന്‍: ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി



മലപ്പുറം: എം.ആര്‍. വാക്സിനേഷന്‍ എടുക്കണമെന്ന മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. എം.ആര്‍ വാക്സിനേഷന്‍ 100 ശതമാനം ലക്ഷ്യം കൈവരിക്കുന്നതിനായി ജില്ലയിലെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 10 ക്ലാസ്സില്‍ പഠിക്കുന്നത് വരെയുള്ള എല്ലാ കുട്ടികള്‍ക്കും കുത്തിവെപ്പ് എടുക്കണമെന്നായിരുന്നു ജില്ലാ കളക്ടറുടെ ഉത്തരവ്. ഇതിനെതിരെ കോക്കൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി.ടി.എ പ്രസിഡന്റ് മുജീബ് കോക്കൂര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.



Share this News Now:
  • Google+
Like(s): 61