16 December, 2017 01:33:49 PM


ഇന്ത്യയ്ക്കെതിരെ ട്വന്‍റി-20 കളിക്കാന്‍ ലങ്കന്‍ പേസര്‍ മലിംഗ വരില്ല



കൊളംബോ: ട്വന്‍റി -20 പരമ്പരയില്‍ ഇന്ത്യയ്ക്കെതിരായ മൂന്ന് മത്സരങ്ങളും കളിക്കാന്‍ ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗ ഇല്ല. മലിംഗയ്ക്ക് ലങ്കന്‍ ബോര്‍ഡ് വിശ്രമം അനുവദിച്ചു. കഴിഞ്ഞയാഴ്ച വ്യക്തിപരമായ കാരണങ്ങളാല്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നിന്നും അദ്ദേഹം പിന്മാറിയിരുന്നു.


ഒക്ടോബറില്‍ പാക്കിസ്ഥാനെതിരെ ട്വന്‍റി-20 കളിച്ച ആറ് പേര്‍ മാത്രമാണ് ഇന്ത്യയ്ക്കെതിരായ ട്വന്‍റി-20യിലും ഉള്‍പ്പെട്ടിരിക്കുന്നത്. ഡിസംബര്‍ 20നാണ് ട്വന്‍റി-20 പരമ്പര ആരംഭിക്കുക. കട്ടക്ക്, ഇന്‍ഡോര്‍, മുംബൈ എന്നിവിടങ്ങളിലാണ് കളി നടക്കുക. ലങ്കന്‍ ടീമിനെ തിസാര പെരേര തന്നെയാണ് നയിക്കുക. പരിചയ സമ്പന്നരായ ഉപുല്‍ തരംഗ, ആഞ്ചലോ മാത്യൂസ് എന്നിവരും ടീമിലിടം പിടിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 158