16 December, 2017 01:24:19 PM


ക്രിസ്മസ് കേക്കിന്‍റെ വില കുത്തനെ കൂടി; 18 ശതമാനം ജിഎസ്ടി



കൊച്ചി: ഡിസംബര്‍ ആയതോടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി. ജിഎസ്ടി ക്രിസ്മസ് ആഘോഷത്തിനെയും പിടിച്ച്‌ വലിക്കുന്നുണ്ട്. വെറും അഞ്ചുശതമാനം മാത്രം നല്‍കേണ്ടിയിരുന്ന ക്രിസ്മസ് കേക്കിന് ഇപ്പോള്‍ 18 ശതമാനം ജിഎസ്ടി നല്‍കേണ്ട അവസ്ഥയാണ്.


ഇതോടെ കേക്കിന്‍റെ വില കുത്തനെ കൂടി. പ്രമുഖ ബേക്കറികളില്‍നിന്ന് ഒരുകിലോ കേക്ക് വാങ്ങിയാല്‍ 100 150 രൂപ നികുതിയായി തന്നെ നല്‍കേണ്ട സ്ഥിതിയാണ്. വര്‍ഷം ഒന്നരക്കോടിക്കുമുകളില്‍ വിറ്റുവരവുള്ള ബേക്കറികള്‍ക്കെല്ലാം പുതിയ നികുതിനിരക്ക് ബാധകമാണ്.


ക്രിസ്മസ് ആഘോഷത്തിന് കേക്ക് അനിവാര്യമായതിനാല്‍ ഇപ്പോഴാണ് കേക്കിലെ ജിഎസ്ടി കൊള്ള ജനം തിരിച്ചറിയുന്നത്. ഒരുകിലോ കേക്കിന് നിലവാരമനുസരിച്ച്‌ ഇപ്പോള്‍ 300 രൂപമുതല്‍ 900 രൂപ വിലയുണ്ട്. 500 രൂപ വിലയുള്ള കേക്കിന് 90 രൂപ നികുതി നല്‍കണം. കേക്കുവാങ്ങാന്‍ വരുന്നവര്‍ ജിഎസ്ടിയില്ലാത്ത കേക്കുണ്ടോ എന്ന് ചോദിച്ചുതുടങ്ങിയതായി ബേക്കറി ഉടമകള്‍ പറയുന്നു.



Share this News Now:
  • Google+
Like(s): 283