Breaking News
കോട്ടയം - എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു... ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് ഐടിഐയില്‍ അഗ്നിബാധ... ഉഴവൂര്‍ വിജയനെതിരായ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് എന്‍സിപി നേതാവ് മാണി സി കാപ്പന്‍... സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്... സ്വ​കാ​ര്യ ബ​സും കെഎസ്ആ​ർ​ടി​സി​യും കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്ക് പ​രി​ക്ക്... മു​ണ്ട​ക്ക​യ​ത്ത് സി​നി​മ തീയറ്ററിന്‍റെ വരാന്തയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി... നടന്‍ സിദ്ധു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി... തലസ്ഥാനത്തുണ്ടായ രാഷ്രീയ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്​.ഐ. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു... ഉദയംപേരൂരിലെ നീതു വധക്കേസിലെ പ്രതി ബിനുരാജ് തൂങ്ങി മരിച്ച നിലയില്‍...

16 December, 2017 12:52:56 PM


രാമലീല നൂറിന്‍റെ നിറവില്‍ ; നന്ദി അറിയിച്ച്‌ സംവിധായകന്‍



കൊച്ചി: വെല്ലുവിളികളെയും, കത്തി നിന്ന വിവാദങ്ങളെയും മറികടന്ന് രാമലീലയെ ജനപ്രിയ ചിത്രമാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച്‌ സംവിധായകന്‍ അരുണ്‍ ഗോപി.ജനപ്രിയ നായകന്‍ ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല നൂറാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്."ജനപ്രിയ വിജയത്തിന്റെ 100 നാളുകള്‍ കൂടെ നിന്ന കൂട്ട് നിന്ന എല്ലാര്ക്കും നന്ദി!!!!" എന്ന് അരുണ്‍ ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു.


നടി ആക്രമിക്കപ്പെട്ട കേസുമായി ദിലീപിനെതിരെ വിവാദങ്ങളും , കേസുകളും ഉയര്‍ന്ന് വന്ന സമയത്താണ് രാമലീല തീയേറ്ററുകളില്‍ എത്തിയത്.എന്നാല്‍ വിവാദങ്ങള്‍ ഒന്നും ചിത്രത്തെ ഒരു തരത്തിലും പിന്നോട്ടടിച്ചില്ല. പകരം മികച്ച വിജയമാണ് പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തിന് ലഭിച്ചത്.ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിന്‍ ആയിരുന്നു നായിക.11 ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്നു മാത്രമായി 25 കോടി നേടിയിരുന്നു. 50 ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ എത്തിയ ആദ്യ ദിലീപ് ചിത്രം കൂടിയാണ് രാമലീല.



Share this News Now:
  • Google+
Like(s): 65