Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

16 December, 2017 12:45:14 PM


'ദേവസാഗരം' ; ജി ദേവരാജന്‍ മാസ്റ്റര്‍ നവതി ആഘോഷം 17 ന്



തിരുവനന്തപുരം: സംഗീത സംവിധായകന്‍ ജി.ദേവരാജന്റെ നവതി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന 'ദേവസാഗരം' ഡിസംബര്‍ 17 ന് ടഗോര്‍ തിയേറ്ററില്‍ നടക്കും. ജി.ദേവരാജന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ട്രസ്റ്റും ഭാരത് ഭവനും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

രാവിലെ ഒന്‍പതിനു ദേവരാജന്‍ സ്ക്വയറില്‍ പുഷ്പാഞ്ജലി, ചിത്രപ്രദര്‍ശനം, ദേവരാഗപുരം, ഗായകസംഘം അവതരിപ്പിക്കുന്ന ശക്തിഗാഥ ക്വയര്‍, നവതി സമ്മേളനം, പുരസ്കാര സമര്‍പ്പണം, ഗാനാഞ്ജലി എന്നിവയാണു പ്രധാന പരിപാടികള്‍. ജി.ദേവരാജന്‍ പുരസ്കാരത്തിന് അര്‍ഹനായ കവിയും ചലച്ചിത്രഗാന രചയിതാവുമായ ശ്രീകുമാരന്‍ തമ്ബിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം.


മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന നവതി സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ പി.ജയചന്ദ്രന്‍ നയിക്കുന്ന ഗാനാഞ്ജലി ആകാശദീപം ദേവരാജഗാനാഞ്ജലി പിന്നണി ഗായകരായ ശ്രീകാന്ത് ,സുധീപ് കുമാര്‍,വിധു പ്രതാപ് ,ജി ശ്രീറാം,കല്ലറ ഗോപന്‍ ,പന്തളം ബാലന്‍,ഹരിശങ്കര്‍,കമല്‍ മോഹന്‍,രാജലക്ഷ്മി,ചിത്ര അരുണ്‍,പി വി പ്രീത,മധുശ്രീ നാരായണ്‍,അപര്‍ണ രാജീവ്,ഗായത്രി ജ്യോതിഷ്,ഹരിത സനില്‍,കീര്‍ത്തന രവി എന്നിവരും ദേവരാജന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ ആലപിക്കും.



Share this News Now:
  • Google+
Like(s): 62