Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

15 December, 2017 02:16:52 PM


ചാലക്കുടി രാജീവ് വധം: അഡ്വ.സി പി ഉദയഭാനുവിന് ജാമ്യംകൊ​ച്ചി: ചാലക്കുടിയിലെ വസ്തുബ്രോക്കര്‍ രാജീവിന്‍റെ കൊലപാതകക്കേസിലെ ഏഴാം പ്രതി അഡ്വ. സി.പി. ഉദയഭാനുവിന് ഹൈക്കോടതിയുടെ ജാമ്യം. ഉദയഭാനുവിനു പുറമേ കേസിലെ അ​ഞ്ച്, ആ​റു പ്ര​തി​ക​ളാ​യ ചക്കര ജോ​ണി, ര​ഞ്ജി​ത് എ​ന്നി​വ​ർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.

നേരത്തെ ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഉദയഭാനുവിന് ജാമ്യം നല്‍കിയാല്‍ കേസിന്‍റെ അന്വേഷണത്തെ ബാധിക്കുമെന്ന പോലീസിന്‍റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. ജോ​ണി, ര​ഞ്ജി​ത് എ​ന്നി​വ​രുടെയും ജാമ്യാപേക്ഷകളും ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പ്ര​തി​ക​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ൽ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് ജാ​മ്യാ​പേ​ക്ഷ നിരസിച്ചത്.

അതേസമയം ഭാര്യപിതാവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം ഉദയഭാനുവിനു ഹൈക്കോടതി മൂന്നു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കു രണ്ടാൾ ജാമ്യവുമായിരുന്നു വ്യവസ്ഥ.സെ​പ്റ്റം​ബ​ർ 29നാ​ണ് നെ​ടു​ന്പാ​ശേ​രി നാ​യ​ത്തോ​ട് സ്വ​ദേ​ശി വി.​എ. രാ​ജീ​വി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.Share this News Now:
  • Google+
Like(s): 357