15 December, 2017 12:41:04 PM


ക്രിക്കറ്റ് വാതുവയ്പ്പ് സംഘം ഹൈദരാബാദിൽ പിടിയിൽ



ഹൈദരാബാദ്: ക്രിക്കറ്റ് വാതുവയ്പ്പ് സംഘം ഹൈദരാബാദിൽ പിടിയിൽ. രണ്ട് സംഘങ്ങളിൽനിന്നായി അഞ്ച് പേരെയാണ് കമ്മീഷണർ ടാസ്ക് ഫോഴ്സ് വ്യാഴാഴ്ച പിടികൂടിയത് ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനത്തിൽ ഇവർ വൻതുക വാതുവച്ചതായും അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ചൈതന്യ കുമാർ പറഞ്ഞു.

രണ്ട് ടീമായി പോലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയതെന്നും ഇവരിൽ നിന്നു 2,87,150 രൂപ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. ദീപേശ് ജയിൻ, ഷൈക് ഫരൻ, നീരജ് മലാനി, സഞ്ജയ് ഗുജറാത്തി, നിലേഷ് കുമാർ എന്നിവരെയാണ് പിടികൂടിയത്. വൻ തുകയ്ക്കു പുറമേ ഇവരിൽനിന്നു ഒരു എൽഇഡി ടിവിയും രണ്ട് ലാപ്ടോപ്പും 12 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.



Share this News Now:
  • Google+
Like(s): 122