15 December, 2017 08:09:39 AM


'എന്നെ മനസിലാക്കാത്തവരുടെ ലോകത്തു നിന്നും പോകുന്നു'; എഫ് ബി യിൽ പോസ്റ്റിട്ടശേഷം ആത്മഹത്യ ചെയ്തുകൊച്ചി: ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട ശേഷം ബാങ്ക് സംഘടനാ മുന്‍നേതാവ് ജീവനൊടുക്കി. ലോഡ് കൃഷ്ണാ ബാങ്ക് മുന്‍ ജീവനക്കാരനും ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനില്‍ അഫിലിയേഷനുള്ള ലോഡ് കൃഷ്ണാ ബാങ്ക് ജീവനക്കാരുടെ സംഘടനയായ എ.കെ.ബി.ഇ.എഫ്. സംസ്ഥാന സെക്രട്ടറിയുമായിരുന്ന വി. പ്രേമചന്ദ്ര കമ്മത്താണ് ജീവനൊടുക്കിയത്. സംഘടാപ്രവര്‍ത്തനത്തിന്റെ പേരില്‍ ഇദ്ദേഹത്തെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടിരുന്നു.


മുമ്പു ജോലി ചെയ്തിരുന്ന ബാങ്കിനെയും പ്രവര്‍ത്തിച്ചിരുന്ന സംഘടനയെയും മരണക്കുറിപ്പില്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇന്നത്തെ അളിഞ്ഞ കക്ഷിരാഷ്ട്രീയ കുടിലതന്ത്രങ്ങളില്‍പ്പെട്ട് മലീമസമായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തോട് പുച്ഛമാണെന്നും ചെയ്യുന്നത് പറയാനുള്ള സുതാര്യത പാര്‍ട്ടിയിലും ട്രേഡ് യൂണിയനിലും വേണമെന്നും ചരമക്കുറിപ്പില്‍ പറയുന്നു. പോസ്റ്റില്‍ ബാങ്കിനും സംഘടനയ്ക്കും വേണ്ടി ചെയ്ത കാര്യങ്ങളും അക്കമിട്ട് നിരത്തിയിട്ടുണ്ട്."എന്നെ മനസിലാക്കാത്തവരുടെ ലോകത്തുനിന്നു ഞാന്‍ മനസിലാക്കാത്ത ലോകത്തിലേക്ക് പോകുന്നു" എന്ന മുഖവുരയോടെ ബുധനാഴ്ച രാത്രി 1.30 ഓടെയാണ് കമ്മത്ത് ഫെയ്‌സ് ബുക്കില്‍ കുറിപ്പിട്ടത്. ഇന്നലെ രാവിലെ കുടുംബാംഗങ്ങള്‍ ഉണര്‍ന്നപ്പോള്‍ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലേ രാത്രി ഇട്ട പോസ്റ്റ് സുഹൃത്തുക്കളും ബന്ധുക്കളും പിറ്റേദിവസം രാവിലെയായിരുന്നു കണ്ടത്.


കൊച്ചി എളമക്കര കൃഷ്ണ ലെയ്‌നില്‍ വെണ്‍ ചന്ദ്രഹൗസിലെ കമ്മത്തിനെ സംഘടനാപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ 2002- ല്‍ ബാങ്കില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. സംഘടനയ്ക്കുവേണ്ടി തൊഴില്‍ നഷ്ടപ്പെടുത്തിയിട്ടും ഇദ്ദേഹത്തെ സഹായിക്കാന്‍ നേതൃത്വം തയാറായില്ല. നടപടിക്കു വിധേയനായി പുറത്തുപോകേണ്ടിവന്നതോടെ ബാങ്ക് ആനുകൂല്യങ്ങളും നിഷേധിച്ചു. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം നടത്തിയെങ്കിലും കാര്യമായ പ്രയോജനം ലഭിച്ചില്ല.


സര്‍വീസില്‍നിന്നു വിരമിക്കാന്‍ വര്‍ഷങ്ങള്‍ മാത്രം അവശേഷിക്കേയാണു നടപടിയുണ്ടായത്. ഇതോടെ, പെന്‍ഷന്‍പോലും ലഭിക്കാത്ത സ്ഥിതിയുണ്ടായി. ഇതിനിടെ, ലക്ഷങ്ങളുടെ കടക്കാരനുമായി. ബാങ്കില്‍നിന്ന് നടപടി നേരിട്ടതിനുശേഷവും ജീവനക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം നടത്തിവന്നിരുന്നു.


എന്നാല്‍, യൂണിയനും നേതാക്കളും ഇദ്ദേഹത്തോടു മുഖംതിരിച്ചു. ഒപ്പം പ്രവര്‍ത്തിച്ചിരുന്നവര്‍പോലും ശത്രുപക്ഷത്ത് നിര്‍ത്തി. ജീവിത സായാന്തനത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയും നേരിട്ടു. ഇതേത്തുടര്‍ന്നാണ് മുന്‍കൂട്ടി അറിയിച്ചതിനുശേഷം കമ്മത്ത് ജീവനൊടുക്കിയത്. ചെറുസഹായം ചെയ്തവര്‍ക്കുപോലും പോസറ്റില്‍ നന്ദി പറഞ്ഞിട്ടുണ്ട്.Share this News Now:
  • Google+
Like(s): 259