14 December, 2017 06:10:42 PM


ഏറ്റുമാനൂര്‍ അതിരമ്പുഴയില്‍ യുവാവ് ട്രയിനിന് മുന്നില്‍ ചാടി മരിച്ചു

കോട്ടയം: ഏറ്റുമാനൂര്‍ അതിരമ്പുഴ മനയ്ക്കപ്പാടത്ത് കൊട്ടാരം ക്ഷേത്രത്തിന് സമീപം യുവാവ് ട്രയിനിന് മുന്നില്‍ ചാടി മരിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.55ന് ദില്ലിയ്ക്ക് പോകുകയായിരുന്ന കേരളാ എക്സ്പ്രസിന് മുന്നിലാണ് ചാടിയത്. ഏതാണ്ട് 25 വയസ് പ്രായം തോന്നിക്കുന്ന ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



Share this News Now:
  • Google+
Like(s): 410