Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

14 December, 2017 04:09:41 PM


ലളിതകലാ അക്കാദമി അധ്യക്ഷനായി നേമം പുഷ്പരാജ് ചുമതലയേറ്റു



തൃശൂര്‍: കേരള ലളിതകലാ അക്കാദമി അധ്യക്ഷനായി ചലച്ചിത്ര സംവിധായകന്‍ നേമം പുഷ്പരാജ് നിയമിതനായി. തൃശൂരിലെ അക്കാദമി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പുഷ്പരാജ് ചുമതലയേറ്റത്. മുന്‍ ചെയര്‍മാന്‍ സത്യപാല്‍ രാജിവെച്ചതിനെ തുടര്‍ന്നുള്ള ഒ‍ഴിവിലേക്കാണ് നേമം പുഷ്പരാജിനെ തെരഞ്ഞെടുത്തത്.


അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം പ്രതികരിച്ചു.ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.



Share this News Now:
  • Google+
Like(s): 57