Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

14 December, 2017 11:48:22 AM


ജിഷ വധം : പ്രതി അമീറുൾ ഇസ്‌ലാമിന് കോടതി വധശിക്ഷ വിധിച്ചുകൊച്ചി: പെ​​​രുമ്പാ​​​വൂ​​​രി​​ലെ നി​​യ​​മ​​വി​​ദ്യാ​​ർ​​ഥി​​നി ജി​​​ഷ​​യെ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ പ്രതി ആസാം സ്വദേശി അമീറുൾ ഇസ്‌ലാമിന് കോടതി വധശിക്ഷ വിധിച്ചു. എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തിയാണ് പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകിയത്. 19 മാസങ്ങൾക്ക് ശേഷമാണ് കേസിൽ വിധിയുണ്ടായിരിക്കുന്നത്. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രതി പരമാവധി ശിക്ഷ അർഹിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

ഇ​​​ന്ത്യ​​​ൻ ശി​​​ക്ഷാ​​​നി​​​യ​​​മം 302 (കൊ​​​ല​​​പാ​​​ത​​​കം), 376 എ (​​ആ​​​യു​​​ധ​​മു​​പ​​​യോ​​​ഗി​​​ച്ചു സ്വ​​​കാ​​​ര്യ​​ഭാ​​​ഗ​​​ത്തു പ​​​രി​​​ക്കേ​​ല്​​​പി​​​ക്ക​​​ൽ), 376 (ബ​​​ലാ​​​ത്സം​​​ഗം), 342 (അ​​​ന്യാ​​​യ​​​മാ​​​യി ത​​​ട​​​ഞ്ഞു​​വ​​യ്​​​ക്കു​​​ക), 449 (വീ​​​ട്ടി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​ട​​​ക്കു​​​ക) എന്നീ വകുപ്പുകളിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിനാണ് പരമാവധി ശിക്ഷ കോടതി വിധിച്ചത്. ശേഷിക്കുന്ന കുറ്റങ്ങൾക്ക് തടവും പിഴയും കോടതി വിധിച്ചിട്ടുണ്ട്. കേസിൽ പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും അന്തിമ വാദങ്ങൾ ബുധനാഴ്ച പൂർത്തിയായിരുന്നു.

പ​​​ല്ലും ന​​​ഖ​​​വും ഉ​​​പ​​​യോ​​​ഗി​​​ച്ചു പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച ജി​​​ഷ​​​യെ പ്ര​​​തി ത​​​ട​​​ഞ്ഞു​​​വ​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നു സം​​​ശ​​​യ​​​താ​​​തീ​​​ത​​മാ​​യി പ്രോസിക്യൂഷൻ കഴിഞ്ഞുവെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2016 ഏ​​പ്രി​​ൽ 28ന് ​​വൈ​​കു​​ന്നേ​​രം 5.30നും ​​ആ​​റി​​നു​​മി​​ട​​യി​​ൽ പെ​​രു​​ന്പാ​​വൂ​​ർ കു​​റു​​പ്പം​​പ​​ടി​​ വ​​ട്ടോ​​ളി​​പ്പ​​ടി​​യി​​ലെ ഒ​​റ്റ​​മു​​റി വീ​​ട്ടി​​ൽ അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റി ജി​​ഷ​​യെ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി കൊ​​ല​​പ്പെ​​ടു​​ത്തി​​യെ​​ന്നാ​​ണു കേ​​സ്. സംഭവം ന​​​ട​​​ന്നു 49-ാം ദി​​​വ​​​സ​​​മാ​​​​​​ണു പെ​​​രു​​​ന്പാ​​​വൂ​​​രി​​​ൽ തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യി​​രു​​ന്ന പ്ര​​​തി അ​​​മീ​​​റു​​​ൾ ഇ​​​സ്‌ലാ​​​മി​​​നെ കാ​​​ഞ്ചീ​​​പു​​​ര​​​ത്തു​​നി​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.Share this News Now:
  • Google+
Like(s): 258