Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

14 December, 2017 09:26:45 AM


കോൺഗ്രസ് അദ്ധ്യക്ഷനായ ശേഷം രാഹുൽ ആദ്യമായി ഇന്ന് തിരുവനന്തപുരത്ത്


തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി രാഹുൽ ഗാന്ധി ഇന്നു കേരളത്തിൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനത്തിനായി എത്തുന്ന അദ്ദേഹം ഓഖി ദുരന്തം വിതച്ച തിരുവനന്തപുരത്തെയും കന്യാകുമാരിയിലെയും തീരപ്രദേശങ്ങളും സന്ദർശിക്കും.


രാവിലെ 11നു ഡൽഹിയിൽനിന്നു തിരുവനന്തപുരത്തെത്തുന്ന രാഹുൽ വിമാനത്താവളത്തിൽനിന്നു തന്നെ പൂന്തുറ, വിഴിഞ്ഞം തീരങ്ങളിലേക്കു പുറപ്പെടും. തുടർന്ന്, ഹെലികോപ്റ്ററിൽ കന്യാകുമാരി ജില്ലയിലെ ചിന്നത്തുറയിലെത്തും. 1.45നു സെന്റ് ജൂഡ്സ് കോളജ് ഗ്രൗണ്ടിൽ മൽസ്യത്തൊഴിലാളികളെ കാണും. മടങ്ങിയെത്തിയ ശേഷം 3.45നു തൈക്കാട് പൊലീസ് ട്രെയിനിങ് കോളജ് മൈതാനത്ത് ആർഎസ്പി നേതാവ് ബേബിജോണിന്റെ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. 5.30നു സെൻട്രൽ സ്റ്റേഡിയത്തിൽ പടയൊരുക്കം സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായും പങ്കെടുക്കും. തുടർന്ന്, ഡൽഹിക്കു മടങ്ങും.



Share this News Now:
  • Google+
Like(s): 177