14 December, 2017 09:04:35 AM


തൃശ്ശൂരില്‍ ലോറികള്‍ കൂട്ടിയിടിച്ച് തീപിടിച്ചു: ഒരാള്‍ മരിച്ചു



തൃശൂർ: കൊരട്ടിയില്‍ ലോറികള്‍ കൂട്ടിയിടിച്ച് തീപിടിച്ച് ഒരാള്‍ മരിച്ചു. ലോറിക്കിടയില്‍ കുടുങ്ങിയ ആളാണ് മരിച്ചത്. എന്നാല്‍, ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊരട്ടി ദേശീയ പാതയില്‍ പുലര്‍ച്ചെയായിരുന്നു അപകടം. റോഡില്‍ നിര്‍ത്തിയിട്ട് അറ്റകുറ്റപണികള്‍ നടത്തുമ്പോള്‍ നിയന്ത്രണം വിട്ട് അമിത വേഗത്തിലെ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. അപ്പോള്‍ തന്നെ തീപിടിത്തമുണ്ടാകുകയും ഒരു ലോറി പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു. തമിഴ്‌നാട് സ്വദേശിയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. 


നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ അടിയില്‍ ഉണ്ടായിരുന്ന ആളാണ് മരിച്ചത്. . വാഹനത്തിലെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ട്ടപ്പെട്ടതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉറങ്ങിയതാണോ എന്നും സംശയിക്കുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ഇടപെട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. 



Share this News Now:
  • Google+
Like(s): 157