Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

14 December, 2017 07:25:42 AM


പട്ടാപ്പകല്‍ ഹോട്ടലിൽ എത്തിയ യുവാവ് മാനേജരെ വെടിവെച്ചു ; നാട്ടുകാർ പിടികൂടി



വര്‍ക്കല: പട്ടാപ്പകല്‍ ആള്‍ക്കാര്‍ നോക്കി നില്‍ക്കേ ഹോട്ടലിലേക്ക് കയറിച്ചെന്ന് മാനേജരെ വെടിവെച്ച ശേഷം ഓടിയ യുവാവിനെ പോലീസ് മറ്റൊരു കെട്ടിടത്തില്‍ നിന്നും പിടിച്ചു. ആലപ്പുഴ ആരിയാട് തത്തംപള്ളി പ്‌ളിക്കയില്‍ ഫിലിപ്പാ(30)ണ് പിടിയിലായത്. വര്‍ക്കല നോര്‍ത്ത് ക്‌ളിഫില്‍ ഡാര്‍ജലിംഗ് കഫേ നടത്തുന്ന ഷാ കുമാറിനെ(35)യാണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ ഫിലിപ്പ് വെടിവെച്ചത്.


പട്ടാപ്പകല്‍ അനേകം കസ്റ്റമേഴ്‌സ് നോക്കി നില്‍ക്കേ തോക്കുമായി കഫേയിലേക്ക് ചെന്ന സിബിന്‍ ഷാകുമാറിന് നേരെ വെടിവെയ്ക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ ഒഴിഞ്ഞുമാറിയതിനാല്‍ വെടി കൊണ്ടില്ല. രണ്ടാമതും വെടിവെയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ഷാകുമാര്‍ ശ്രമം തടഞ്ഞു. ഇതോടെ തോക്കിലുണ്ടായിരുന്ന മറ്റു വെടിയുണ്ടകള്‍ താഴേയ്ക്ക് വീണതിനാല്‍ പിന്നീട് വെടിയുതിര്‍ക്കാന്‍ കഴിയാതെ വന്നു.


ഈ സമയത്ത് പരിസരത്തുണ്ടായിരുന്നവരും ടൂറിസം പോലീസും പെട്ടെന്ന് ഇടപെട്ടപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയും മറ്റൊരു കെട്ടിടത്തിലേക്ക് കയറി ഒളിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പോലീസ് പിടികൂടി. മൂന്ന് വര്‍ഷമായി ക്‌ളഫില്‍ ട്രാവല്‍ ആന്റ് ടൂര്‍ ഓപ്പറ്റേിംഗ് സ്ഥാപനം നടത്തുന്ന സിബിനെതിരേ വധശ്രമത്തിനും ആയുധം കൈവശം സൂക്ഷിച്ചതിനും കേസെടുത്തിട്ടുണ്ട്. ലൈസന്‍സ് ഇല്ലാത്ത വ്യാജ പിസ്റ്റളായിരുന്നു കൃത്യത്തിനായി ഉപയോഗിച്ചത്. തോക്കും താഴെ വീണുപോയ വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.


അഞ്ചു തിരകള്‍ ഉണ്ടടായിരുന്ന തോക്ക് ഇയാള്‍ മൂന്ന് മാസം മുമ്പ് ബീഹാറിലെ മോഗൈറില്‍ നിന്നും വാങ്ങിയതാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയില്‍ വാങ്ങി ബീഹാറില്‍ കൊണ്ടുപോയി തെളിവെടുക്കും. മുമ്പും രണ്ടു തവണ വധശ്രമം നടത്തിയതിന് ഇയാള്‍ക്കെതിരേ ആലപ്പുഴയില്‍ കേസുണ്ട്. ഷാകുമാറിനോട് ഉണ്ടായിരുന്ന മുന്‍വൈരാഗ്യമാണ് സിബിനെ കൃത്യത്തിന് പ്രേരിപ്പിച്ചത്.



Share this News Now:
  • Google+
Like(s): 66