Breaking News
പാലായില്‍ പിക്ക് അപ് കാര്‍ കടയിലേക്ക് പാ‍ഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്... ഏറ്റുമാനൂര്‍ -പാലാ റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.... ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു... സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്... വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു... ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു... മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി... തമിഴ്നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി...

13 December, 2017 02:26:19 PM


പാനൂരില്‍ ബിജെപി - സിപിഎം സംഘര്‍ഷം;



പാ​നൂ​ർ: പാനൂരിന് സമീപം ക​ണ്ണം​വെ​ള്ളി​യി​ൽ ബി​ജെ​പി-​സി​പി​എം സം​ഘ​ർ​ഷത്തിനിടെ അഞ്ച് പേർക്ക് വെട്ടേറ്റു. നാ​ല് സിപിഎം ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഒ​രു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നുമാണ് വെ​ട്ടേ​റ്റത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ ക​ണ്ണംവെ​ള്ളി​യി​ലെ മു​ത്തേ​ട​ത്ത് താ​ഴെകു​നി​യി​ൽ റോ​ജി (19) നും ​സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ ക​ണ്ണംവെ​ള്ളി​യി​ലെ റി​ജി​ൽ, ശ്രീ​രാ​ഗ്, വി​ബി​ൻ, ഷൈ​ൻ എ​ന്നി​വ​ർ​ക്കു​മാ​ണ് വെ​ട്ടേ​റ്റ​ത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ലും സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

അ​ർ​ദ്ധ​രാ​ത്രി 12 ഓ​ടെ ക​ണ്ണം​വെ​ള്ളി ക​ല്ലു​ള്ളപു​ന​ത്തി​ൽ മ​ട​പ്പു​ര പ​രി​സ​ര​ത്താ​ണ് സം​ഭ​വം. മ​ട​പ്പു​ര​യി​ൽ ഉ​ത്സ​വ​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. അ​ക്ര​മ വി​വ​ര​മ​റി​ഞ്ഞ് ചൊ​ക്ലി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ​സം​ഘ​ർ​ഷം ക​ണ​ക്കി​ലെ​ടു​ത്ത് ക​ണ്ണംവെ​ള്ളി പ്ര​ദേ​ശ​ത്ത് പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ക​യാ​ണ്.ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി തു​ട​ർ​ച്ച​യാ​യി പാ​നൂ​ർ മേ​ഖ​ല​യി​ൽ സി​പി​എം-ബി​ജെ​പി സം​ഘ​ർ​ഷം അരങ്ങേറിയിരുന്നു. ഇതിന്‍റെ തുടർച്ചയാണ് അർധരാത്രി നടന്ന അക്രമം.



Share this News Now:
  • Google+
Like(s): 50