13 December, 2017 01:20:28 PM


കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു 28 ലക്ഷം രൂപയുടെ സ്വർണം പിടികൂടി



മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു 28 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ദുബായിൽനിന്നും മസ്കറ്റിൽനിന്നും എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. എയർ കസ്റ്റംസ് ഇന്‍റലിജൻസാണ് സ്വർണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അധികൃതർ കസ്റ്റഡിയിൽ എടുത്തു.


കഴിഞ്ഞ ദിവസം ഇവിടെ ഒ​ന്നേ​കാ​ൽ കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടിയിരുന്നു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെയ്തിരുന്നു. 36.26 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.



Share this News Now:
  • Google+
Like(s): 157