Breaking News
പാലായില്‍ പിക്ക് അപ് കാര്‍ കടയിലേക്ക് പാ‍ഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്... ഏറ്റുമാനൂര്‍ -പാലാ റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.... ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു... സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്... വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു... ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു... മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി... തമിഴ്നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി...

13 December, 2017 01:03:42 PM


കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാവുന്നു



തളിപ്പറമ്പ്: കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ രണ്ട് വീതം വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാവുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള മറ്റ് 21 ഓഫീസുകള്‍ കൂടി ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. 10 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. പുതിയെ കെട്ടിടം ഉള്‍പ്പെടെ ഇതിനായി നിര്‍മ്മിക്കും. കണ്ണൂര്‍ ജില്ലയില്‍ ന്യൂ നടുവില്‍, തിരുമേനി എന്നീ വില്ലേജ് ഓഫീസുകളും കാസര്‍ഗോഡ് കള്ളാര്‍, വോര്‍ക്കാടി വില്ലേജുകളുമാണ് സ്മാര്‍ട്ടാവുന്നത്. 


ഇത് കൂടാതെ വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചുറ്റുമതില്‍, അഡീഷണല്‍ റൂം എന്നിവ നിര്‍മ്മിക്കുന്നതിനായി കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലയില്‍ 25 വില്ലേജുകള്‍ കൂടി തെരഞ്ഞെടുത്തിട്ടുണ്ട്. കൂവേരി, കണ്ണവം (കണ്ണൂര്‍)-ഭീമനടി, അമ്ബലത്തറ, കിനാനൂര്‍, കളനാട്(കാസര്‍ഗോഡ്) വില്ലേജുകളില്‍ അഡീഷണല്‍ റൂമുകളും കണ്ണൂര്‍ ജില്ലയിലെ ആലക്കോട്, ആന്തൂര്‍, ചേലേരി, എരമം, ഏരുവേശി, കാങ്കോല്‍, കരിവെള്ളൂര്‍, കയരളം, കൊളച്ചേരി വില്ലേജുകളിലും കാസര്‍ഗോഡ് ജില്ലയിലെ പുതുക്കൈ, പനത്തടി, ബേഡഡുക്ക, ചെങ്കള, ചിത്താരി, കളനാട്, പരപ്പ, വടക്കേ തൃക്കരിപ്പൂര്‍, കുഡ്ലു എന്നീ വില്ലേജ് ഓഫീസുകള്‍ക്ക് ചുറ്റുമതിലുകളും നിര്‍മ്മിക്കും. ആകെ സംസ്ഥാനത്തൊട്ടാകെ 136 വില്ലേജ് ഓഫീസുകള്‍ക്ക് വേണ്ടി എട്ട് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മാര്‍ച്ച്‌ 31 ന് മുമ്ബ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും.



Share this News Now:
  • Google+
Like(s): 76