13 December, 2017 12:26:17 PM


രാജീവ് വധക്കേസ്: ഉദയഭാനുവിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം



കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി ഉദയഭാനുവിന് ഹൈകോടതി മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഭാര്യാപിതാവിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച രാവിലെ പത്തിന് ചാലക്കുടി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായി ജാമ്യം എടുക്കണം. 17ന് രാവിലെ 10ന് തിരികെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാവണം. ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യവുമാണ് വ്യവസ്ഥ.



Share this News Now:
  • Google+
Like(s): 350