13 December, 2017 10:49:24 AM


ജിഷ വധക്കേസ്: അമിറുൾ ഇസ്‌ലാമിനുള്ള ശിക്ഷ ഇന്നറിയാം



കൊച്ചി: ജിഷ വധക്കേസിലെ ഏക പ്രതി അമിറുൾ ഇസ്‌ലാമിന്‍റെ ശിക്ഷ ഇന്ന് വിധിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതി കുറ്റക്കാരനാണെന്നു കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പ്രതിയുടെയും ഇരുവിഭാഗം അഭിഭാഷകരുടെയും നിലപാടുകൂടി കേട്ടശേഷം ശിക്ഷ ഇന്നു പ്രഖ്യാപിക്കും. 

ഇന്ത്യൻ ശിക്ഷാനിയമം 302 (കൊലപാതകം), 376 എ (ആയുധമുപയോഗിച്ചു സ്വകാര്യഭാഗത്തു പരിക്കേൽപിക്കൽ), 376 (ബലാത്സംഗം), 342 (അന്യായമായി തടഞ്ഞുവയ്ക്കുക), 449 (വീട്ടിൽ അതിക്രമിച്ചു കടക്കുക) വകുപ്പുകളിലെ കുറ്റങ്ങൾ പ്രതിയിൽ തെളിഞ്ഞു. എന്നാൽ തെളിവുനശിപ്പിക്കൽ, പട്ടിക ജാതി-പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ എന്നിവ തെളിയിക്കാനായില്ലെന്നു കോടതി വ്യക്തമാക്കി. 

ആ​​​കെ 100 സാ​​​ക്ഷി​​​ക​​​ളെ വി​​​സ്ത​​​രി​​​ച്ച പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ 291 രേ​​​ഖ​​​ക​​​ളും 36 തൊ​​​ണ്ടി​​​മു​​​ത​​​ലും ഹാ​​​ജ​​​രാ​​​ക്കി. പ്ര​​​തി​​​ഭാ​​​ഗ​​​ത്തു​​നി​​​ന്ന് അ​​​ഞ്ചു സാ​​​ക്ഷി​​​ക​​​ളെ വി​​​സ്ത​​​രി​​​ക്കു​​​ക​​​യും 19 രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. 2016 ഏ​​പ്രി​​ൽ 28നു ​​വൈ​​കു​​ന്നേ​​രം 5.30നും ​​ആ​​റി​​നു​​മി​​ട​​യി​​ൽ പെ​​രു​​ന്പാ​​വൂ​​ർ കു​​റു​​പ്പം​​പ​​ടി​​ വ​​ട്ടോ​​ളി​​പ്പ​​ടി​​യി​​ലെ ഒ​​റ്റ​​മു​​റി വീ​​ട്ടി​​ൽ അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റി ജി​​ഷ​​യെ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി കൊ​​ല​​പ്പെ​​ടു​​ത്തി​​യെ​​ന്നാ​​ണു കേ​​സ്. കൊ​​​ല ന​​​ട​​​ന്നു 49-ാം ദി​​​വ​​​സ​​​മാ​​​​​​ണു പെ​​​രു​​​ന്പാ​​​വൂ​​​രി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യി​​രു​​ന്ന പ്ര​​​തി അ​​​മീ​​​റു​​​ൾ ഇ​​​സ്‌ലാ​​​മി​​​നെ കാ​​​ഞ്ചീ​​​പു​​​ര​​​ത്തു​​നി​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.



Share this News Now:
  • Google+
Like(s): 217