Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

13 December, 2017 08:05:27 AM


ആലുവയിൽ വാഹനാപകടത്തില്‍ കോട്ടയം കുമാരനല്ലൂര്‍ സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു




കൊച്ചി: ആലുവ മുട്ടത്ത് ദേശീയ പാതയിൽ മെട്രോയുടെ തൂണിലിടിച്ച് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കോട്ടയം കുമാരനല്ലൂര്‍ നട്ടാശ്ശേരി സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു. പുലർച്ചെ നാല് മണിക്ക് ഉണ്ടായ വാഹനാപകടത്തിൽ കോട്ടയം നട്ടാശ്ശേരി സ്വദേശികളായ രാജേന്ദ്രപ്രസാദ് (60) മകൻ അരുൺ പ്രസാദ് (32) മകളുടെ ഭർതൃപിതാവ് ചന്ദ്രൻ നായർ (63) എന്നിവരാണ് മരിച്ചത്.

നെടുമ്പാശേരി വിമാനതാവളത്തിൽ പോയി മടങ്ങുകയായിരുന്നു ഇവർ. വാഹനം നിയന്ത്രണം വിട്ട് മെട്രോ പില്ലറിലിടിച്ച് തകർന്നു. കൊച്ചി മെട്രോയുടെ തൂണിലിടിച്ച കാർ ഡിവൈഡറിൽ കയറി മറിയുകയായിരുന്നു. ഫയർഫോഴ്സ് എത്തി പുറത്തെടുത്തു. രാജേന്ദ്ര പ്രസാദ് സംഭവസ്ഥലത്തും മറ്റു രണ്ടു പേർ ആശുപത്രിയിലുമാണ് മരിച്ചത്. വാഹനമോടിച്ചിരുന്ന അരുൺ പ്രസാദ് ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണു പൊലീസ് നിഗമനം.

മൃതദേഹങ്ങള്‍ കൊച്ചി കിംസ് ആശുപത്രിയിലെത്തിച്ചു. എറണാകുളം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം കോട്ടയത്തേക്കു കൊണ്ടുപോകും. രാജേന്ദ്രപ്രസാദും മകന്‍ അരുണും മലയാള മനോരമ ജീവനക്കാരാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഈ ഭാഗത്ത് നിയന്ത്രണം വിട്ട വാഹനമിടിച്ച് മൂന്ന് മെട്രോ  തൊഴിലാളികൾ മരിച്ചിരുന്നു.



Share this News Now:
  • Google+
Like(s): 4903