Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

12 December, 2017 03:02:43 PM


എം.സി.റോഡില്‍ നിലവാരം പരിശോധിക്കാന്‍ എടുത്ത കുഴികളില്‍ അപകടങ്ങളുടെ പരമ്പര




കോട്ടയം: നിര്‍മ്മാണത്തിന്‍റെ ഗുണനിലവാരം നിശ്ചയിക്കുന്നതിന് എടുത്ത കുഴികള്‍ ശരിയായി അടയ്ക്കാത്തത് എം.സി. റോഡില്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ എം.സി.റോഡില്‍ ഏറ്റുമാനൂര്‍ മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള ഭാഗത്ത് നിര്‍മ്മാണത്തിലെ അപാകതകള്‍ പരിശോധിക്കുന്നതിന് കുഴിച്ച കുഴികള്‍ ഇതിനോടകം ഒട്ടേറെ അപകടങ്ങള്‍ക്ക് കാരണമായി.

മണ്ണ്നിരപ്പില്‍ നിന്നും പല നിരപ്പുകളിലായി റോഡ് എത്രമാത്രം ഉയര്‍ത്തിയ ശേഷമാണോ ടാറിംഗ് നടത്തിയത് അത്രയും തന്നെ താഴ്ചയിലാണ് കുഴികള്‍ എടുത്തത്. അമ്പത് സെന്‍റീ മീറ്റര്‍ വീതിയിലും നീളത്തിലും കുഴികളെടുത്താണ് സാമ്പിളുകള്‍ ശേഖരിച്ചതും റോഡിന്‍റെ കനം പരിശോധിച്ചതും. തൊട്ടുപിന്നാലെ കോരിയെടുത്ത മണ്ണും മറ്റും തിരിച്ചിട്ടെങ്കിലും കുഴികള്‍ പൂര്‍ണ്ണമായി മൂടിയിരുന്നില്ല. ചെങ്ങന്നൂരിനും ഏറ്റുമാനൂരിനും ഇടയില്‍ പത്തിലധികം സ്ഥലത്തുനിന്നാണ് രണ്ടാഴ്ച മുമ്പ് ഇങ്ങനെ സാമ്പിളുകള്‍ ശേഖരിച്ചത്.

ഇടയ്ക്ക് മഴ കൂടി പെയ്തതോടെ കുഴികളില്‍ നിറച്ച മണ്ണും മറ്റും ഇരുന്നുപോകുകയും കുഴിയുടെ ആഴം വര്‍ദ്ധിക്കുകയും ചെയ്തു. ഇരുചക്രവാഹന യാത്രക്കാരാണ് കെ.എസ്.ടി.പി മനപൂര്‍വ്വമല്ലെങ്കിലും ഉണ്ടാക്കിയ ഈ കെണികളില്‍ അകപ്പെടുന്നത്. ഏറ്റുമാനൂര്‍ ശക്തിനഗറില്‍ ഇപ്രകാരം എടുത്ത കുഴിയില്‍ ചാടി കഴിഞ്ഞ ദിവസം ഒരു സ്കൂട്ടര്‍ യാത്രക്കാരി തെറിച്ചു വീണിരുന്നു. ചൊവ്വാഴ്ച കുഴിയില്‍ വീണ് ചെരിഞ്ഞ ബൈക്ക് യാത്രക്കാരന്‍ പിന്നില്‍ വന്ന കാറിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്. കാര്‍ പെട്ടെന്ന് വലത്തോട്ട് വെട്ടിച്ചു മാറ്റിയത് മൂലം ഒരു ദുരന്തം ഒഴിവായി.

റിട്ട ചീഫ് എഞ്ചിനീയര്‍ കൂടി ഉള്‍പ്പെടുന്ന തമിഴ്നാട്ടിലെ ഒരു ഏജന്‍സിയ്ക്കാണ് പരിശോധനാചുമതല. കോട്ടയത്തെ ലാബിലാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. പ്രതീക്ഷിക്കാതെ വന്ന മഴയാണ് കുഴികള്‍ മൂടുന്നതിന് താമസം വന്നതിന് കാരണമായതെന്ന് അധികൃതര്‍ പറയുന്നു. മഴയെ കുറ്റപ്പെടുത്തി തടിതപ്പുന്ന അധികൃതര്‍ ദിനംപ്രതിയുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തമേറ്റെടുക്കാന്‍ തയ്യാറാവുന്നുമില്ല. രണ്ടാഴ്ച കഴിഞ്ഞിട്ടും കുഴികളുടെ സമീപം അപകടമുന്നറിയിപ്പ് ബോര്‍ഡുകള്‍ വെയ്ക്കുവാനോ വേലി കെട്ടി തിരിക്കുവാനോ കഴിഞ്ഞിട്ടുമില്ല. 



Share this News Now:
  • Google+
Like(s): 398