Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

12 December, 2017 12:36:29 PM


ജിഷവധം: താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് അമീറുൾ




കൊച്ചി: ജിഷവധക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് പ്രതി അമീറുൾ ഇസ്‌ലാം. കോടതി പരാമർശം കേട്ട ശേഷം, പുറത്തേക്ക് എത്തിക്കുന്നതിനിടെയാണ് അമീറുൾ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

രണ്ടാമത് ഒരു അന്വേഷണം കൂടി നടത്തണമെന്ന് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമീർ പറഞ്ഞു. ഇയാളെ കാക്കനാട്ടെ ജയിലിലേക്ക് തന്നെ തിരികെ കൊണ്ടു പോയി. അമിറൂള്‍ ഇസ്ലാമിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതിവിധി നിരപരാധിക്കു കിട്ടുന്ന ഏറ്റവും വലിയ ശിക്ഷയാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബി.എ ആളൂര്‍ പറഞ്ഞു. ജനാധിപത്യ രാജ്യത്ത് ഇന്ത്യന്‍ പൗരന് ലഭിക്കുന്ന ഏറ്റവും ഗൗരവമായ നീതി നിഷേധമാണിത്.


പ്രതി ആ സ്ഥലത്ത് വന്നു എന്ന് കണ്ടെത്തി എന്നതുകൊണ്ട് മാത്രമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ജിഷയുടെ പിതാവ് പാപ്പു ആവശ്യപ്പെട്ടതുപോലെ വിശദമായ അന്വേഷണം നടത്തണമായിരുന്നു. കൂടുതല്‍ പ്രതികള്‍ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താന്‍ അന്വേഷണം വേണമായിരുന്നു.


ഒന്നു മുതല്‍ അഞ്ചു മുതല്‍ സാക്ഷികളെ വിസ്തരിച്ചതില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് വ്യക്തമാണെന്നും അഡ്വ.ആളൂര്‍ പറഞ്ഞു. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെ സംരക്ഷിക്കാന്‍ അമിറുള്‍ ഇസ്ലാമിനെ ഡമ്മിയാക്കി പോലീസ് കേസിന്‍റെ തിരക്കഥ മാറ്റിയെഴുതിയതായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.



Share this News Now:
  • Google+
Like(s): 99