Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

12 December, 2017 11:48:33 AM


അമിറുളിന്‍റേത് നിരപരാധിക്കു കിട്ടുന്ന ഏറ്റവും വലിയ ശിക്ഷ - അഡ്വ.ആളൂര്‍



കൊച്ചി: ജിഷാ വധക്കേസില്‍ അമിറൂള്‍ ഇസ്ലാമിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതിവിധി നിരപരാധിക്കു കിട്ടുന്ന ഏറ്റവും വലിയ ശിക്ഷയാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബി.എ ആളൂര്‍. ജീവപര്യന്തമാണ് ഏറ്റവും കുറഞ്ഞ ശിക്ഷ. അതിനു വേണ്ടി വാദിക്കും. ജനാധിപത്യ രാജ്യത്ത് ഇന്ത്യന്‍ പൗരന് ലഭിക്കുന്ന ഏറ്റവും ഗൗരവമായ നീതി നിഷേധമാണിത്.


പ്രതി ആ സ്ഥലത്ത് വന്നു എന്ന് കണ്ടെത്തി എന്നതുകൊണ്ട് മാത്രമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ജിഷയുടെ പിതാവ് പാപ്പു ആവശ്യപ്പെട്ടതുപോലെ വിശദമായ അന്വേഷണം നടത്തണമായിരുന്നു. കൂടുതല്‍ പ്രതികള്‍ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താന്‍ അന്വേഷണം വേണമായിരുന്നു.


ഒന്നു മുതല്‍ അഞ്ചു മുതല്‍ സാക്ഷികളെ വിസ്തരിച്ചതില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് വ്യക്തമാണെന്നും അഡ്വ.ആളൂര്‍ പറഞ്ഞു. നാളെയും മറ്റന്നാളും ശിക്ഷ സംബന്ധിച്ച വാദം നടക്കും. പ്രോസിക്യുഷന്‍ വധശിക്ഷയ്ക്കു വേണ്ടിയായിരിക്കും വാദിക്കുക. എന്നാല്‍ പ്രതിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ ലഭിക്കുന്നതിന് വേണ്ടി താന്‍ വാദിക്കുമെന്നും ആളൂര്‍ പറഞ്ഞു. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെ സംരക്ഷിക്കാന്‍ അമിറുള്‍ ഇസ്ലാമിനെ ഡമ്മിയാക്കി പോലീസ് കേസിന്‍റെ തിരക്കഥ മാറ്റിയെഴുതിയതായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.



Share this News Now:
  • Google+
Like(s): 439