12 December, 2017 09:40:03 AM


ഓഖി: താനൂരിലും പരപ്പനങ്ങാടിയിലുമായി രണ്ട് മൃതദേഹങ്ങൾ കൂടി ലഭിച്ചു



തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ അകപ്പെട്ടവർക്കായുള്ള തെരച്ചിൽ ഊർജിതമായി തുടരുന്നതിനിടെ രണ്ട് മൃതദേഹങ്ങൾ കൂടി ലഭിച്ചു. താനൂരിലും പരപ്പനങ്ങാടിയിലുമാണ് കടലിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. ഇതോടെ സംസ്ഥാനത്ത് ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 48 ആയതായാണ് കണക്ക്. തിങ്കളാഴ്ച പൊന്നാനിയില്‍ നിന്ന് രണ്ടും കൊച്ചി ചെല്ലാനത്തു നിന്ന് ഒന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.



Share this News Now:
  • Google+
Like(s): 225