12 December, 2017 08:41:31 AM


തലശ്ശേരിയിൽ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് വീണു; മൂന്ന് മരണം



കണ്ണൂർ: തലശേരി പാനൂർ പെരിങ്ങത്തൂരിൽ ടൂറിസ്റ്റ് ബസ് പുഴയിലേക്കു മറിഞ്ഞ് മൂന്നു പേർ മരിച്ചു. രണ്ടു യാത്രക്കാരും ഒരു ജീവനക്കാരനുമാണ് മരിച്ചത്. കൂത്തുപറമ്പ് സ്വദേശി പ്രജിത്താണ് മരിച്ച ജീവനക്കാരൻ. യാ​ത്ര​ക്കാ​രാ​യ ജി​തേ​ഷ്, ഹേ​മ​ല​ത എ​ന്നി​വ​രു​മാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ ക​തി​രൂ​ർ സ്വ​ദേ​ശി ദേ​വ​ദാ​സി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബെംഗളൂരു – നാദാപുരം സർവീസ് നടത്തുന്ന ബസ്സാണ് അപകടത്തിൽപെട്ടത്. രാവിലെ അഞ്ചരയോടെ പാലത്തിന്‍റെ കൈവരി തകർത്ത് ബസ് പുഴയിലേക്കു മറിയുകയായിരുന്നു. അപകടകാരണം വ്യക്തമല്ല.



Share this News Now:
  • Google+
Like(s): 150