11 December, 2017 05:25:58 PM


കുഞ്ചാക്കോ ബോബന്‍റെ സിനിമാസെറ്റ് ആക്രമിച്ച പ്രതി ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു



ആലപ്പുഴ: കൈനകരിയില്‍ കുഞ്ചാക്കോ ബോബന്റെ സിനിമ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലായിരുന്നു അഞ്ചംഗ സംഘം സെറ്റ് ആക്രമിച്ചത്. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി രവിയാണു കുഞ്ചാക്കോ ബോബന്റെ നായിക. ഇന്നലെ രാത്രി ഏറെ വൈകിയായിരുന്നു കൈനകരിയിലെ സെറ്റില്‍ അഞ്ചംഗം സംഘം ആക്രമണം നടത്തിയത്. 


സംഭവത്തിൽ മുന്നു പേരേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ അറസ്റ്റിലായ അഭിലാഷ് ജയിലിനുള്ളില്‍ വച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. ഭിത്തിയില്‍ തലയിടിച്ചായിരുന്നു ആത്മഹത്യ ശ്രമം. തുടര്‍ന്ന് അഭിലാഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ തലയ്ക്കു സാരമായ പരുക്ക് ഏറ്റിട്ടുണ്ട്



Share this News Now:
  • Google+
Like(s): 86