11 December, 2017 02:21:31 PM


മോ​ദി മാ​പ്പു പ​റ​യി​ല്ല, കോ​ണ്‍​ഗ്ര​സ് വി​ശ​ദീ​ക​രി​ച്ചാ​ൽ മ​തി: അ​രു​ണ്‍ ജ​യ്റ്റ്ലി




ദില്ലി: ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ടാ​ൻ പാ​ക്കി​സ്ഥാ​നോ​ടു കോ​ണ്‍​ഗ്ര​സ് കൂ​ട്ടി​ചേ​ർ​ന്നെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​പ്പു പ​റ​യി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി. പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള ന​യ​ത​ന്ത്ര​ജ്ഞ​രു​മാ​യി മു​ൻ പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടു​ക മാ​ത്ര​മാ​ണ് മോ​ദി ചെ​യ്ത​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി മാ​പ്പു പ​റ​യേ​ണ്ട ആ​വ​ശ്യ​മെ​ന്താ​ണെ​ന്നും ജ​യ്റ്റ്ലി ചോ​ദി​ച്ചു.

ആ​രോ​പ​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് ത​യാ​റാ​വ​ണം. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​ക്കാ​ഴ്ച എ​ന്തി​നെ​ന്നു വ്യ​ക്ത​മാ​ക്ക​ണം. പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​രെ കു​റ്റ​പ്പെ​ടു​ത്താ​നാ​ണു കോ​ണ്‍​ഗ്ര​സ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ജ​യ്റ്റ്ലി കൂ​ട്ടി​ച്ചേ​ർ​ത്തു. ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ക്കി​സ്ഥാ​ൻ ഇ​ട​പെ​ട​ൽ ആ​രോ​പി​ച്ച പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്കെ​തി​രേ മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ഭീ​തി​യി​ൽ തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച് രാ​ഷ്ട്രീ​യ നേ​ട്ട​മു​ണ്ടാ​ക്കാ​നാ​ണ് മോ​ദി ശ്ര​മി​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​ദ​വി​ക്കു നി​ര​ക്കാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് മോ​ദി ഇ​പ്പോ​ൾ ചെ​യ്യു​ന്ന​തെ​ന്നും മ​ൻ​മോ​ഹ​ൻ ആ​രോ​പി​ച്ചു. ആ ​ഓ​ഫീ​സി​ന്‍റെ മാ​ന്യ​ത കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ അ​ദ്ദേ​ഹം മാ​പ്പു​പ​റ​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഗു​ജ​റാ​ത്തി​ലെ പാ​ല​ൻ​പൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് മോ​ദി കോ​ണ്‍​ഗ്ര​സി​നെ​തി​രേ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ​ത്. മ​ണി​ശ​ങ്ക​ർ അ​യ്യ​ർ ത​ന്നെ താ​ഴ്ന്ന വി​ഭാ​ഗ​ക്കാ​ര​ൻ എ​ന്നു വി​ളി​ച്ച​തി​ന്‍റെ പി​റ്റേ​ന്ന് പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള​വ​ർ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സു​കാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നും ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ക്കി​സ്ഥാ​ൻ ഇ​ട​പെ​ട്ടെ​ന്നു​മാ​യി​രു​ന്നു മോ​ദി​യു​ടെ ആ​രോ​പ​ണം.



Share this News Now:
  • Google+
Like(s): 92