Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

11 December, 2017 02:21:07 PM


സാന്ത്വനചികിത്സാ രംഗത്ത് മികച്ച പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്




തിരുവനന്തപുരം: സാന്ത്വനചികിത്സാ രംഗത്ത് മികച്ച കാല്‍വെയ്പ്പുകളുമായി ജില്ലാ പഞ്ചായത്ത്. സ്‌നേഹം, സ്‌നേഹസ്പര്‍ശം എന്നീ പേരുകളില്‍ പാലിയേറ്റീവ് കെയര്‍ രംഗത്തും മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുമായി രണ്ട് പ്രധാന  പദ്ധതികള്‍ക്ക് ചൊവ്വാഴ്ച തുടക്കമാവുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു പറഞ്ഞു. 

പോക്കറ്റ് മണിയില്‍ നിന്ന് മാസത്തില്‍ ഒരു രൂപ നല്‍കി അവശരായ രോഗികളെ സഹായിക്കുന്നതിനുള്ള സ്‌നേഹം മധുരം പദ്ധതി വിദ്യാര്‍ത്ഥികള്‍ക്കായി വിഭാവനം ചെയ്തത് ചൊവ്വാഴ്ച നിലവില്‍ വരും. സൊസൈറ്റി ഉദ്ഘാടനവും സ്‌നേഹസ്പര്‍ശം സ്‌കോളര്‍ഷിപ്പ് വിതരണവും ഡിസംബര്‍ 12ന് ഉച്ചക്ക് മൂന്നിന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുമെന്നും ജില്ലാ പഞ്ചായത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു

സ്‌നേഹസ്പര്‍ശം സ്‌കോളര്‍ഷിപ്പിന്റെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.  ജില്ലാ പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് നല്‍കി വരുന്ന ട്രൈ സ്‌കൂട്ടര്‍ വിതരണ പദ്ധതിയുടെ ഭാഗമായി 90 സ്‌കൂട്ടറുകള്‍ ഇന്ന് വിതരണം ചെയ്യും.   ട്രൈ സ്‌കൂട്ടര്‍ വിതരണ പദ്ധതി ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയും    സ്‌നേഹം മധുരം പദ്ധതി കെ. മുരളീധരന്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു തദ്ദേശസ്വയംഭരണസ്ഥാപനം ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ച് ഈ രംഗത്ത് പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.  ആസന്ന മരണാവസ്ഥയിലുള്ള രോഗികള്‍ക്ക് വേണ്ടുന്ന സാന്ത്വന ചികിത്സകള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമാണ് സ്‌നേഹം മെഡിക്കല്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി മുന്‍ഗണന നല്‍കുക.  ഇതിന്റെ ഭാഗമായി ജില്ലയിലെ 11 ആശുപത്രികളില്‍ പ്രത്യേക പാലിയേറ്റീവ് കെയര്‍ വാര്‍ഡ് തയ്യാറാക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകമായി ഒരുക്കുന്ന വാര്‍ഡുകളിലോരോന്നിലും അഞ്ചുപേരെ വീതം പ്രവേശിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രത്യേക റാമ്പ്, ടോയ്‌ലെറ്റുകള്‍, എയര്‍ ബെഡ്, കട്ടിലുകള്‍ തുടങ്ങിയ ആധുനികവും മികച്ചതുമായ സൗകര്യങ്ങള്‍ വാര്‍ഡുകളിലൊരുക്കും.  പാലിയേറ്റീവ് കെയര്‍ പരിശീലനം നല്‍കിയ നഴ്‌സുമാരുടെ സേവനമാണ് ഇവിടെ ലഭ്യമാക്കുക. ഇതിനായി പേരൂര്‍ക്കട ആശുപത്രിയില്‍ പരിശീലന സൗകര്യമൊരുക്കിയിട്ടുണ്ട്. നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല, പേരൂര്‍ക്കട ജില്ലാ ആശുപത്രികളിലും ജനറല്‍, ഫോര്‍ട്ട്, ജില്ലാ ഹോമിയോ ആശുപത്രികളിലും പാലോട്, വിതുര, ചിറയിന്‍കീഴ്. പാറശ്ശാല എന്നീ താലൂക്ക് ആശുപത്രികളിലും വാര്‍ഡുകള്‍ സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജനപങ്കാളിത്തത്തോടെ പ്രവര്‍ത്തനം കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസം 250 രൂപ നല്‍കി മെമ്പര്‍ഷിപ്പെടുത്ത് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കാളികളാകാം. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പിന്നാക്ക, തീരദേശ, മലയോരമേഖലകളിലെ കിടരോഗ പരിചരണത്തിനും, രക്ത- അവയവദാന പ്രവര്‍ത്തനങ്ങള്‍ എന്നീ രംഗങ്ങളിലും സൊസൈറ്റി  പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കും.

ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി നടപ്പാക്കുന്ന സ്‌നേഹ സ്പര്‍ശം പദ്ധതി  മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനായുള്ളതാണ്. ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട 2368 കുട്ടികള്‍ക്ക് പ്രതിമാസം 2000 രൂപ സ്‌കോളര്‍ഷിപ്പും പ്രതിവര്‍ഷം  2500 രൂപ യൂണിഫോം അലവന്‍സും ലഭ്യമാക്കും. ജില്ലയില്‍ ഇതാദ്യമായാണ് സര്‍ക്കാര്‍ മാര്‍ഗ രേഖ പ്രകാരമുള്ള മുഴുവന്‍ തുകയും സ്‌കോളര്‍ഷിപ്പായി വിതരണം നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.  

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍   മേയര്‍ വി.കെ പ്രശാന്ത് മുഖ്യാതിഥി ആയിരിക്കും.  എം.പി മാരായ ഡോ. എ സമ്പത്ത്, ഡോ. ശശിതരൂര്‍, എം.എല്‍.എ മാരായ വി.എസ് ശിവകുമാര്‍, ഒ. രാജഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി സുഭാഷ്. വി, ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്‍മാന്‍ വി. രഞ്ജിത് തുടങ്ങിയവര്‍ സംബന്ധിച്ചു

 

    



Share this News Now:
  • Google+
Like(s): 339