Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

10 December, 2017 09:08:44 AM


ഗുരുവായൂർ ക്ഷേത്രത്തിൽ ആനകൾ ഇടഞ്ഞു; പാപ്പാനെ കുത്തി കൊന്നു



തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിയ്ക്കിടെ ആനകൾ ഇടഞ്ഞു. ആദ്യം ഇടഞ്ഞ ആനയുടെ കുത്തറ്റ് പാപ്പാൻ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. മൂന്ന് ആനകളാണ് ഇടഞ്ഞത്. ശീവേലിയുടെ രണ്ടാം റൗണ്ടിൽ ആദ്യം ഇടഞ്ഞ ആന ശ്രീകൃഷ്ണൻ എന്നയാന പാപ്പാനെ കുത്തുകയും തട്ടി തെറിപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പാപ്പാൻ പട്ടാമ്പി പെരുങ്ങോട് കോതര വെളുത്തേടത്ത് സുഭാഷി (38)നെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.



ശ്രീകൃഷ്ണൻ ഇടഞ്ഞതിന് പിന്നാലെ മറ്റ് രണ്ട് ആനകളും വിരണ്ടോടുകയായിരുന്നു. ആനയിടഞ്ഞതറിഞ്ഞ് പരിഭ്രമിച്ചോടിയ ദേവകിയമ്മ (63), കണ്ണൂര്‍ സ്വദേശി ഋഷികേശ് (12) എന്നിവര്‍ക്ക് വീണു പരുക്കേറ്റു. മൂന്ന് ആനകളാണു ശീവേലിക്കുണ്ടായിരുന്നത്. ഞായറാഴ്ചയായതിനാല്‍ ക്ഷേത്രത്തില്‍ നല്ല തിരക്കായിരുന്നു. ശ്രീകൃഷ്ണന്‍ ഇടഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന രവികൃഷ്ണ, ഗോപീകണ്ണന്‍ എന്നീ കൊമ്പന്‍മാര്‍ പരിഭ്രമിച്ചോടി. ക്ഷേത്രത്തിനു പുറത്തേക്ക് ഓടിയ രവികൃഷ്ണയെ ഉടന്‍ തളച്ചു.


കോലവും തിടമ്പും എഴുന്നള്ളിച്ചിരുന്ന ഗോപീകണ്ണന്‍ ഓടി ഭഗവതി ക്ഷേത്രത്തിനു സമീപം എത്തി. ഇതിനിടെ കോലവും തിടമ്പും താഴെ വീണു. ആനപ്പുറത്തിരുന്ന കീഴ്ശാന്തി മേലേടം ഹരി നമ്പൂതിരി ഭഗവതി ക്ഷേത്രത്തിന്റെ വിളക്കുമാടത്തില്‍ പിടിച്ച് താഴേയ്ക്കു ചാടി രക്ഷപെട്ടു. ആന ഇതിനിടെ ക്ഷേത്രത്തില്‍ നിന്നും പുറത്തേയ്ക്കുള്ള വാതിലിലൂടെ കിഴക്കേനടയിലെത്തി ആനക്കോട്ട ലക്ഷ്യംവച്ചു നീങ്ങി.


അതേസമയം, പാപ്പാനെ കുത്തിയ ശ്രീകൃഷ്ണന്‍ ഓടിക്കയറിയത് വടക്കേനടയിലെ പഴയ വഴിപാടു കൗണ്ടര്‍ കെട്ടിടത്തിലേയ്ക്കാണ്. ഉയരം കുറഞ്ഞ ഇവിടെ കയറിയ ആന പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. അരമണിക്കൂറിനു ശേഷം പാപ്പാന്മാര്‍ ആനയെ സുരക്ഷിതമായി ബന്ധിച്ച് ക്ഷേത്രത്തിന് പുറത്തെത്തിച്ച് ആനക്കോട്ടയിലേയ്ക്ക് കൊണ്ടുപോയി.



Share this News Now:
  • Google+
Like(s): 665