10 December, 2017 09:01:23 AM


കാലടിയില്‍ നാലു ലക്ഷത്തിന്റെ ഹാന്‍സ്‌ ശേഖരം പിടികൂടി

uploads/news/2017/12/173228/c5.jpg


കാലടി: കാലടിയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന നാലു ലക്ഷത്തോളം രൂപ വിലവരുന്ന ഹാന്‍സ്‌ ശേഖരം എക്‌സൈസ്‌ സംഘം പിടികൂടി. കാലടി വെളിയത്തുകുടി അനിലിന്റെ വീട്ടില്‍ നടത്തിയ റെയ്‌ഡിലാണ്‌ ഹാന്‍സ്‌ ശേഖരം പിടികൂടിയത്‌. 

വീടിന്റെ പുറകുവശത്തുള്ള ഷെഡില്‍ ചാക്ക്‌ കെട്ടുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. വര്‍ഷങ്ങളായി ഇയാള്‍ കാലടി, അങ്കമാലി, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ ഹാന്‍സ്‌ ചില്ലറ വില്‍പ്പന നടത്തിവരികയായിരുന്നെന്നു കാലടി എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ. രാജേന്ദ്രന്‍ പറഞ്ഞു.



Share this News Now:
  • Google+
Like(s): 177