09 December, 2017 10:43:44 PM


അമിതാഹാരവും പൊണ്ണതടിയും: ബോധവൽക്കരണവുമായി കോട്ടയത്ത് കൂട്ടയോട്ടം



കോട്ടയം: അമിതാഹാരവും വ്യായാമക്കുറവും മൂലം മലയാളി നേരിടുന്ന പൊണ്ണത്തടിക്കെതിരെ ബോധവത്കരണവുമായി കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. ജനുവരി 14 ന് പുലര്‍ച്ചെ അ‍ഞ്ചിന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്ന് മാരത്തണ്‍ ആരംഭിക്കും. അമിത വണ്ണത്തിനെതിരെ ബോധവത്കരണമാണ് മാരത്തണിന്‍റെ സന്ദേശം. ആളുകളെ വ്യായാമം ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.


വേമ്പനാട്ടു കായലിന്‍റെ സംരക്ഷണമാണ് മറ്റൊരു സന്ദേശം. പങ്കെടുക്കുന്നവര്‍ ജനുവരി നാലിന് മുമ്പ് റജിസ്ട്രേഷന്‍  നടത്തണം. ഓട്ടത്തിന് അര മണിക്കൂര്‍ മുമ്പ് സുമ്പാ ടീം വാമപ്പ് വ്യായാമം ചെയ്യിക്കും. ഹാഫ് മാരത്തണ്‍ ജനുവരി നാലിന് രാവിലെ അ‍ഞ്ചിന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച് ടൗണിലൂടെ സിഎംഎസ് കോളജിന് മുമ്പിലെ താഴത്തങ്ങാട് മീനച്ചിലാറിന്‍റെ തീരം വഴി കുമരകം ആറ്റാമംഗലം പള്ളിക്കു മുമ്പ് തിരിഞ്ഞ് സിഎംഎസ് കോളജിലെത്തി അവസാനിക്കും. മിനി മാരത്തണ്‍ അന്ന് രാവിലെ ആറിനാരംഭിച്ച് ഹാഫ് മാരത്തണ്‍ നിശ്ചയിച്ചിരുക്കുന്ന വഴിയിലൂടെ ഇല്ലിക്കല്‍ പാലത്തിന് മുമ്പില്‍ തിരിഞ്ഞ് സിഎംഎസ് കോളജിലെത്തി അവസാനിക്കും.


ഫാമിലി റണ്‍ അന്ന് രാവിലെ ഏഴുമണിക്കാരംഭിച്ച് നേരെ സിഎംഎസ്    കോളജിലെത്തി അവസാനിക്കും. സെന്‍ട്രല്‍ ലയണ്‍സ് ക്ലബും ലയണ്‍സ് ഡിസ്ട്രിക്ട് 318 ബിയും ചേര്‍ന്നാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ റജിസ്ട്രേഷന് ബന്ധപ്പെടുക:  9207314208, 9544267201 ഓൺലൈനിലൂടെ റജിസ്ട്രേഷന് - www.vembanadlakecity.com 



Share this News Now:
  • Google+
Like(s): 249