09 December, 2017 04:49:47 PM


നഴ്സിംഗ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; കുറുപ്പന്തറയിലെ സ്ഥാപനമുടമ കസ്റ്റഡിയിൽ



കോട്ടയം: പഠനത്തോടൊപ്പം ജോലി എന്ന പരസ്യം നല്‍കി വിദ്യാര്‍ത്ഥിനികളെ ആകര്‍ഷിച്ച് ലൈംഗിക പീഡനത്തിനിരയാക്കുന്ന പാരാമെഡിക്കല്‍ സ്ഥാപനമുടമയെ പോലീസ് കസ്റ്റഡിയില്‍. നഴ്സിംഗ് വിദ്യാർത്ഥിനികളെ നിരന്തരം മായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ പാരാമെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമുടമ പോലീസ് കസ്റ്റഡിയിൽ. കുറുപ്പന്തറയിൽ സെന്‍റ് സേവ്യേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍സ് എന്ന പേരില്‍ നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനവും ജീസസ് കൺസൾട്ടൻസി എന്ന പേരില്‍ റിക്രൂട്ട്മെന്‍റ് സ്ഥാപനവും നടത്തുന്ന കടുത്തുരുത്തി ഇരവിമംഗലം ചാന്തുരുത്തി വര്‍ക്കി ദേവസ്യ മകന്‍ സി.ഡി.ജോമോനെ (41) ആണ് കടുത്തുരുത്തി സി ഐ കെ.പി. തോംസന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.


എറണാകുളം സ്വദേശിനിയായ നിര്‍ധനകുടുംബത്തിലെ പെണ്‍കുട്ടിയുടെ പരാതിയിലാണ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ജോമോനെ കസ്റ്റഡിയിൽ എടുത്തത്. പാരാമെഡിക്കൽ സ്ഥാപനത്തില്‍ പഠിക്കുന്ന കുട്ടികളെ ജോമോൻ ജോലിയ്ക്കും ട്രയിനിംഗിനുമായി കേരളത്തിലെയും അന്യസംസ്ഥാനങ്ങളിലെയും വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയിരുന്നു. ഇങ്ങനെ കൊണ്ടു പോകുന്ന പെൺകുട്ടികളെ ട്രയിനിൽ വെച്ചും അല്ലാതെയും ലൈംഗിക പീഡനത്തിന് ഇരയാക്കുന്നു എന്നാണ് ആരോപണം. ഇപ്രകാരം പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയാണ് പോലീസിന് പരാതി നല്‍കിയത്.


പരാതിക്കാരിയായ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. കുറുപ്പന്തറയിലെ ഒരു സ്വകാര്യ ആശുപത്രിയുമായി ചേര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് ബിഎസ്എസ് കോഴ്സുകള്‍ നടത്തയിരുന്നു ജോമോന്‍. ഇദ്ദേഹവുമായി പൊരുത്തപ്പെട്ട് പോകുവാന്‍ പറ്റാത്തതിനാല്‍ ആശുപത്രി അധികൃതര്‍ ഒഴിവാക്കുകയായിരുന്നുവത്രേ. ജോമോന്‍ ഇപ്പോള്‍ നടത്തുന്ന സ്ഥാപനത്തിന് അംഗീകാരമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.



Share this News Now:
  • Google+
Like(s): 5104