Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

09 December, 2017 01:04:29 PM


"റോഡ് സുരക്ഷ, ഒരു നേര്‍ക്കാഴ്ച": ബോധവല്‍ക്കരണ പരിപാടി ഡിസംബര്‍ 15ന്




കോട്ടയം: മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം, കോട്ടയം സാംസ്കാരിക വേദി, ബിസിഎം കോളേജ് എന്‍.എസ്.എസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ "റോഡ് സുരക്ഷ, ഒരു നേര്‍ക്കാഴ്ച" എന്ന പേരില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണപരിപാടി ഡിസംബര്‍ 15ന് നടക്കും. രാവിലെ 9.30ന് ബിസിഎം കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ജില്ലാ കളക്ടര്‍ ബി.എസ്.തിരുമേനി ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഡോ.ബെറ്റ്സി അദ്ധ്യക്ഷയാവും.

കോട്ടയം രൂപതാ വികാരി ജനറാള്‍ ഫാ,മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം തലവന്‍ ഡോ.പി.കെ.ബാലകൃഷ്ണന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം.വി.പ്രദീപ് എന്നിവര്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കും. ക്രൈം ബ്ബ്രാഞ്ച് എസ്.പി. ജേക്കബ് ജോബ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.



Share this News Now:
  • Google+
Like(s): 183