09 December, 2017 12:29:26 PM


കണ്ണൂർ പാനൂരിൽ ഗെയിൽ പദ്ധതിയുടെ പൈപ്പിടൽ നാട്ടുകാർ തടഞ്ഞു



കണ്ണൂർ: കണ്ണൂർ പാനൂരിൽ ഗെയിൽ പദ്ധതിയുടെ പൈപ്പിടൽ നാട്ടുകാർ തടഞ്ഞു. 64 കിലോമീറ്റർ ദൂരത്തേക്കുള്ള പൈപ്പിടലാണ് തടഞ്ഞത്. അറിയിപ്പ് നൽകാതെ പണി തുടങ്ങിയെന്നാരോപിച്ചാണ് നാട്ടുകാർ പണി തടഞ്ഞത്.പൈപ്പിടൽ ജോലികൾ നടക്കുന്ന സ്ഥലത്തേക്ക് നാട്ടുകാർ പ്രതിഷേധമാർച്ച് നടത്തുകയും ചെയ്തു. മാർച്ച് പോലീസ് തടഞ്ഞു.



Share this News Now:
  • Google+
Like(s): 106