09 December, 2017 12:01:17 PM


കൊച്ചി ചെല്ലാനത്ത് മത്സ്യതൊഴിലാളികള്‍ നടത്തി വന്ന സമരം ഒത്തുതീര്‍ന്നു



കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് ഉണ്ടായ ദുരന്തത്തിനു പിന്നാലെ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ചെല്ലാനത്ത് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. സമരക്കാരുമായി ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 

കടല്‍ഭിത്തി നിര്‍മാണം ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് നിശ്ചയിച്ചിരിക്കുന്ന സമയത്ത് തുടങ്ങുന്നില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്. ചെല്ലാനം പ്രദേശത്തെ തകര്‍ന്ന വീടുകള്‍ പരിശോധിച്ച്‌ വേണ്ട ധനസാഹയം നല്‍കുമെന്നും, ചെല്ലാനം പ്രദേശത്ത് സൗജന്യ റേഷന്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നടത്തുമെന്നും സമരക്കാര്‍ക്ക് ഉറപ്പ് ലഭിച്ചു.



Share this News Now:
  • Google+
Like(s): 68