Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

09 December, 2017 11:27:11 AM


ഓഖി: 150 മത്സ്യത്തൊഴിലാളികള്‍ ഇന്ന് കൊച്ചിയിലേക്ക്



തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ അഭയം തേടിയ 150 മത്സ്യത്തൊഴിലാളികള്‍ ഇന്ന് കൊച്ചിയിലേക്ക് തിരിച്ചു. സ്വന്തം ബോട്ടുകളിലാണ് ഇവര്‍ കേരളത്തിലേക്ക് തിരിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് 352 പേര്‍ ലക്ഷദ്വീപില്‍ അഭയം തേടിയെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ അറിയിച്ചിരുന്നു. ഇതില്‍ 320 ആളുകളാണ് ഇന്നും നാളെയുമായി കേരളത്തില്‍ എത്തുക. സ്വന്തം നിലയ്ക്ക് ബോട്ടില്‍ വരുന്നവരും ഇതില്‍പെടും.


ഇതിന് പുറമെ ലക്ഷദ്വീപില്‍ നിന്ന് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 51 മത്സ്യത്തൊഴിലാളികളുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ എം.വി. കവരത്തി എന്ന കപ്പല്‍ ഇന്ന് കൊച്ചിയില്‍ എത്തിയിട്ടുണ്ട്. ഇതില്‍ 45 പേരും തമിഴ്നാട് സ്വദേശികളാണ്. ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള സൗകര്യം കേരളാ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സാമ്ബത്തിക സഹായമടക്കമുള്ള സൗകര്യങ്ങള്‍ നല്‍കാനാണ് നിര്‍ദേശം.


ഇന്നും കടലില്‍ പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുന്നുണ്ട്. 12 കപ്പലുകളിലായാണ് ഇപ്പോള്‍ തിരിച്ചില്‍ നടക്കുന്നത്. ഇതിന് പുറമെ, രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്നും ഓഖി ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ലത്തീന്‍ സഭാ ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകള്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച്‌ ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച്‌ നടത്താനും തീരുമാനിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 195