Breaking News
പാലായില്‍ പിക്ക് അപ് കാര്‍ കടയിലേക്ക് പാ‍ഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്ക്... ഏറ്റുമാനൂര്‍ -പാലാ റോഡില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.... ഫുജൈറയിൽ വീടിന് തീപിടിച്ച് ഏഴ് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു... സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്... വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു... ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു... മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി... തമിഴ്നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.... ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി...

09 December, 2017 11:18:01 AM


വൃദ്ധ വീടിനുള്ളില്‍ ഉറുമ്പരിച്ചു മരിച്ചു; രണ്ട് ആണ്‍മക്കള്‍ അറസ്റ്റില്‍

പുനലൂര്‍: നോക്കാനാളില്ലാതെ വൃദ്ധ വീടിനുള്ളില്‍ ഉറുമ്പരിച്ച്‌ മരിച്ച സംഭവത്തില്‍ രണ്ട് ആണ്‍മക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ കേളങ്കാവ് വള്ളിമാനൂര്‍ മൂന്ന് സെന്‍റ് കോളനിയില്‍ അസുമബീവി (75) മരിച്ച സംഭവത്തില്‍ മാതാവിനെ സംരക്ഷിച്ചില്ല എന്ന കുറ്റത്തിന് മക്കള്‍ സുബൈര്‍ (53), നാസര്‍ (48) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. വെളളിയാഴ്ച രാവിലെ മരിച്ച അസുമാ ബീവിയുടെ ഖബറടക്കത്തിന് തൊട്ടു പിന്നാലെ ഇരുവരെയും പിടികൂടുകയായിരുന്നു.


പുനലൂര്‍ നഗരസഭ നല്‍കിയ ഭുമിയിലെ വീട്ടില്‍ മക്കള്‍ നോക്കാതിരുന്നതിനെ തുടര്‍ന്ന് അടുത്തിടെ അസുഖബാധിതയായി കിടന്ന അസുമാബീവിയെ വ്യാഴാഴ്ച വാര്‍ഡ് കൗണ്‍സിലര്‍ കെ കനകമ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് താലൂക്ക് ആശുപത്രിയിലെ സാന്ത്വന പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഇവരുടെ വീട്ടിലെത്തിയ കനകമ്മ അസുമാബീവിയെ ജീവനോടെ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് എസ്‌ഐ ജെ രാജീവന്‍റെയും നാട്ടുകാരുടെയും സഹായത്താല്‍  ആശുപത്രിയിലാക്കുകയായിരുന്നു.


മക്കള്‍ക്കൊപ്പം മുമ്പ് പുനലൂര്‍ കാരയ്ക്കാട് വാര്‍ഡില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിച്ചിരുന്ന അസുമാബീവി ഒഴിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഏതാനും വര്‍ഷം മുമ്പാണ് കേളങ്കാവിലെത്തിയത്. അവിടെ നഗരസഭ നല്‍കിയ ഭൂമിയില്‍ വീടുവെച്ചു താമസിച്ചു വരികയായിരുന്നു. ഇടയ്ക്കിടെ മക്കള്‍ക്കൊപ്പം പോയി താമസിച്ചിരുന്നു എങ്കിലും കുടുംബ പ്രശ്നത്തെ തുടര്‍ന്ന് മക്കളാല്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. 



Share this News Now:
  • Google+
Like(s): 198