Breaking News
കോട്ടയം - എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു... ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് ഐടിഐയില്‍ അഗ്നിബാധ... ഉഴവൂര്‍ വിജയനെതിരായ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് എന്‍സിപി നേതാവ് മാണി സി കാപ്പന്‍... സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്... സ്വ​കാ​ര്യ ബ​സും കെഎസ്ആ​ർ​ടി​സി​യും കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്ക് പ​രി​ക്ക്... മു​ണ്ട​ക്ക​യ​ത്ത് സി​നി​മ തീയറ്ററിന്‍റെ വരാന്തയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി... നടന്‍ സിദ്ധു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി... തലസ്ഥാനത്തുണ്ടായ രാഷ്രീയ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്​.ഐ. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു... ഉദയംപേരൂരിലെ നീതു വധക്കേസിലെ പ്രതി ബിനുരാജ് തൂങ്ങി മരിച്ച നിലയില്‍...

09 December, 2017 10:42:20 AM


ഗു​ജ​റാ​ത്ത് പോ​ളിം​ഗ് ബൂ​ത്തി​ല്‍; ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം




അ​ഹ​മ്മ​ദാ​ബാ​ദ്: മാ​സ​ങ്ങ​ൾ നീ​ണ്ടു​നി​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഗു​ജ​റാ​ത്ത് പോ​ളിം​ഗ് ബൂ​ത്തി​ല്‍. സൗ​രാ​ഷ്‌​ട്ര​യി​ലെ​യും തെ​ക്ക​ൻ ഗു​ജ​റാ​ത്തി​ലെ​യും 89 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വി​ധി​യെ​ഴു​ത്ത്. 14നു ​ന​ട​ക്കു​ന്ന ര​ണ്ടാം ഘ​ട്ട​ത്തി​ൽ 93 മ​ണ്ഡ​ല​ങ്ങ​ളി​ൽ‌ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും. 18നു ​ഫ​ലം പ്ര​ഖ്യാ​പി​ക്കും.

22 വ​ർ​ഷ​മാ​യി സം​സ്ഥാ​നം ഭ​രി​ക്കു​ന്ന ബി​ജെ​പി​യും അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​ൻ കി​ണ​ഞ്ഞു ശ്ര​മി​ക്കു​ന്ന കോ​ൺ​ഗ്ര​സും ത​മ്മി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണു ഗു​ജ​റാ​ത്തി​ൽ ന​ട​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​നി ഉ​ൾ​പ്പെ​ടെ 977 സ്ഥാ​നാ​ർഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. 

വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ദി​ശാ​സൂ​ചി​ക​യാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കോ​ൺ​ഗ്ര​സി​നാ​യി രാ​ഹു​ൽ ഗാ​ന്ധി​യും നേ​രി​ട്ടാ​ണ് പ്ര​ചാ​ര​ണ​ങ്ങ​ൾ കൊ​ഴു​പ്പി​ച്ച​ത്. ഏ​റ്റ​വും ഒ​ടു​വി​ലാ​യി മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ പ്ര​സ്താ​വ​ന​ വ​രെ ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് രാ​ജ്യാ​ന്ത​ര ശ്ര​ദ്ധ​നേ​ടി​ക്കൊ​ടു​ത്തു.


Share this News Now:
  • Google+
Like(s): 43