Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

09 December, 2017 10:21:46 AM


സ്‌കൂള്‍ വിദ്യാര്‍ത്ഥികൾക്ക് സ്റ്റേഷനിൽ മര്‍ദ്ദനം; എഎസ്‌ഐക്ക് സ്ഥലം മാറ്റം



കായംകുളം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചതായി പരാതി. കായംകുളം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ സിയാദിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പരാതിയെത്തുടര്‍ന്ന് ആരോപണവിധേയനായ എഎസ്‌ഐയെ അന്വേഷണ വിധേയമായി എ.ആര്‍. ക്യാമ്പിലേക്ക് സ്ഥലം മാറ്റി. കായംകുളം ഡി വൈ എസ് പി അനില്‍ദാസിനോട് ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തിരിക്കുന്നത്.


കഴിഞ്ഞ ദിവസം എം എസ് എം എച്ച് എസ് എസിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതില്‍ എ എസ് ഐയുടെ മകനും മര്‍ദ്ദനമേറ്റതായി പറയുന്നു. ഇതേ തുടര്‍ന്നാണ് ചില വിദ്യാര്‍ത്ഥികളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി എ എസ് ഐയുടെ നേതൃത്വത്തില്‍ മര്‍ദിച്ചതായാണ് സൂചന. അല്‍ അമീന്‍ നൗഫല്‍, അനസ് എന്നീവിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ധനമേറ്റത്. മര്‍ദ്ദനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിച്ചത്. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികളെ കായംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Google+
Like(s): 181