08 December, 2017 01:00:30 PM


മുഖ്യമന്ത്രിയ്ക്ക് ചുറ്റും സവർണ ഉപജാപകവൃന്ദമെന്ന് വെള്ളാപ്പള്ളി നടേശന്‍



ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനു ചുറ്റും സവർണ ഉപജാപകവൃന്ദം പ്രവർത്തിക്കുന്നുവെന്ന് എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അവരുടെ സമ്മർദമാണ് ദേവസ്വത്തിലെ മുന്നാക്ക സംവരണത്തിനു പിന്നിലെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെട്ടെന്നു പറഞ്ഞ വെള്ളാപ്പള്ളി പാവങ്ങളുടെ മരണം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും കൂട്ടിച്ചേർത്തു. ദുരന്തരമുഖത്ത് സന്ദർശനത്തിനെത്തിയെ മുഖ്യമന്ത്രിയോട് മല്‍സ്യത്തൊഴിലാളികള്‍ കാണിച്ചത് ശരിയായില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 109