08 December, 2017 12:48:10 PM


രാജസ്ഥാനിൽ പശുവിനെ കടത്തിയ സംഘത്തിനു നേരെ വെടിവെയ്പ്; ഒരാൾ കൊല്ലപ്പെട്ടു



അൽവാർ: രാജസ്ഥാനിൽ പശുവിനെ കടത്തിയ സംഘത്തിനു നേരെ പോലീസ് നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ അൽവാറിൽ വ്യാഴാഴ്ചയാണ് സംഭവം. ലോറിയിൽ പശുവിനെ കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നു അൽവാറിൽ പോലീസ് പരിശോധനകൾ കർശനമാക്കിയിരുന്നു. പരിശോധനകൾ മറികടന്നു രക്ഷപ്പെടാൻ ശ്രമിച്ച സംഘം പോലീസിനു നേരെ വെടിയുതിർത്തുവെന്നും തുടർന്നു പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരാൾ കൊല്ലപ്പെട്ടതെന്നും എസ്പി രാഹുൽ പ്രസാദ് പറഞ്ഞു.

ഏഴംഗ സംഘമാണ് പശുവിനെ കടത്താൻ ശ്രമിച്ചത്. സംഘത്തിലെ ആറ് പേർ ഓടി രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു. ലോറിയിൽ അഞ്ച് പശുകൾ ഉണ്ടായിരുന്നുവെന്നും പശുകളുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ ഇവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പോലീസ് കൂട്ടിച്ചേർത്തു. നവംബർ പത്തിനും സമാനമായ സംഭവം അൽവാറിൽ ഉണ്ടായിരുന്നു.



Share this News Now:
  • Google+
Like(s): 184