Breaking News
കോട്ടയം - എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു... ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് ഐടിഐയില്‍ അഗ്നിബാധ... ഉഴവൂര്‍ വിജയനെതിരായ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് എന്‍സിപി നേതാവ് മാണി സി കാപ്പന്‍... സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്... സ്വ​കാ​ര്യ ബ​സും കെഎസ്ആ​ർ​ടി​സി​യും കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്ക് പ​രി​ക്ക്... മു​ണ്ട​ക്ക​യ​ത്ത് സി​നി​മ തീയറ്ററിന്‍റെ വരാന്തയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി... നടന്‍ സിദ്ധു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി... തലസ്ഥാനത്തുണ്ടായ രാഷ്രീയ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്​.ഐ. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു... ഉദയംപേരൂരിലെ നീതു വധക്കേസിലെ പ്രതി ബിനുരാജ് തൂങ്ങി മരിച്ച നിലയില്‍...

08 December, 2017 12:22:21 PM


'റിച്ചി'യെത്തി; നിവിന്‍ പോളി നായകനോ വില്ലനോ?



ചെന്നൈ: മലയാളത്തിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ പട്ടികയിലേക്കുയരാന്‍ പോവുന്ന താരമാണ് നിവിന്‍ പോളി. മലയാളത്തിനൊപ്പം തമിഴിലും നിവിന് നിരവധി ആരാധകരാണുള്ളത്. അല്‍ഫോണ്‍സ് പുത്രന്റെ നേരത്തിലൂടെ തമിഴിലെത്തിയിരുന്നെങ്കിലും നിവിന്‍ പോളി ആദ്യമായി തമിഴിലഭിനയിക്കുന്ന സിനിമയാണ് റിച്ചി. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമ ഇന്ന് മുതല്‍ റിലീസിനെത്തുകയാണ്. തമിഴ്നാടിന് പുറമെ കേരളത്തിലും റിച്ചി പ്രദര്‍ശനത്തിനെത്തും.


ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ ഒരു റൗഡിയായിട്ടാണ് നിവിന്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഇതൊരു മാസ് സിനിമ അല്ല. നഷ്ടപ്പെടുന്ന പ്രണയത്തിന്റെയും പ്രതീക്ഷയുമൊക്കെയാണ് സിനിമയിലൂടെ കാണിക്കുന്നത്. 2014 പുറത്തിറങ്ങിയ കന്നട ചിത്രമായ 'ഉളിദവരു കണ്ടംതേ' എന്ന ചിത്രത്തിന്റെ റീമേക്കാണ് റിച്ചി. ബോക്സ് ഓഫീസില്‍ പരാജയം നേടിയ സിനിമയായിരുന്നു ഉളിദവരു കണ്ടംതേ.


നിവിന്‍ പോളിയുടെ രണ്ടാമത്തെ സിനിമയാണ് റിച്ചി. നിവിന്‍ വില്ലനായി അഭിനയിക്കുന്നു എന്നായിരുന്നു ആദ്യം സിനിമയെ കുറിച്ച്‌ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നായകനാണോ വില്ലനാണോ എന്ന കാര്യത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലായിരുന്നു. എന്നാല്‍ ഇന്ന് മുതല്‍ സിനിമ പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമ പൂര്‍ണമായും തമിഴിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ പോലെ തന്നെ കേരളത്തിലും റിച്ചി പ്രദര്‍ശനം തുടങ്ങിയിരിക്കുകയാണ്. റിച്ചിയിലൂടെ നിവിന്‍ പോളിയ്ക്ക് തമിഴ്നാട്ടിലും വലിയൊരു ആരാധകരെ കിട്ടുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.





Share this News Now:
  • Google+
Like(s): 92